Saturday, April 20, 2024
HomeKeralaരാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര നി​റ​വി​ല്‍ പ​ത്തു വ​യ​സ്സു​കാ​രി മ​യൂ​ഖ

രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര നി​റ​വി​ല്‍ പ​ത്തു വ​യ​സ്സു​കാ​രി മ​യൂ​ഖ

നാ​ദാ​പു​രം: തോ​ട്ടി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്ന മൂ​ന്നു വ​യ​സ്സു​കാ​ര‍ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച മ​യൂ​ഖ​യു​ടെ നാ​ട്ടി​ല്‍ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​ടു​വി​ല്‍ ധീ​ര​ത​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യി​ല്‍​നി​ന്നു​ള്ള പു​ര​സ്കാ​രം നേ​ടി​യ വാ​ര്‍​ത്ത എ​ത്തി​യ​തോ​ടെ ചെ​ക്യാ​ട് ഗ്രാ​മം അ​ഭി​മാ​ന നി​മി​ഷ​ത്തി​ലാ​യി.

ര​ണ്ടാ​യി​ര​ത്തി ഇ​രു​പ​ത് ആ​ഗ​സ്ത് നാ​ലി​ന് വൈ​കു​ന്നേ​ര​മാ​ണ് ചെ​ക്യാ​ട് ചെ​റു​വ​ര​ത്താ​ഴ തോ​ട്ടി​ല്‍ ചേ​ച്ചി​യോ​ടൊ​പ്പം കു​ളി​ക്കു​ക​യാ​യി​രു​ന്ന വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങോ​ല്‍ മ​നോ​ജ​ന്‍ – പ്രേ​മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​യ മ​യൂ​ഖ അ​യ​ല്‍​വാ​സി വേ​ങ്ങോ​ല്‍ മൂ​സ്സ – സ​ക്കീ​ന ദ​മ്ബ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ മു​ഹ​മ്മ​ദി‍െന്‍റ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. മു​ഹ​മ്മ​ദി‍െന്‍റ സ​ഹോ​ദ​ര​ങ്ങ​ള്‍ കു​ളി​ക്കാ​ന്‍ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള തോ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ മു​ഹ​മ്മ​ദും പി​ന്നാ​ലെ പോ​യ​താ​യി​രു​ന്നു.

മു​ഹ​മ്മ​ദ് വെ​ള്ള​ത്തി​ല്‍ വീ​ഴു​ന്ന​ത് ക​ണ്ട മ​യൂ​ഖ തോ​ട്ടി​ലേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ള്‍ ഒ​ച്ച​വെ​ച്ച​പ്പോ​ള്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യാ​ണ് ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ മ​യൂ​ഖ ചെ​ക്യാ​ട് എ​ല്‍.​പി സ്കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഈ ​കൊ​ച്ചു​മി​ടു​ക്കി​ക്ക് നാ​ടി‍െന്‍റ നാ​നാ​തു​റ​ക​ളി​ല്‍​നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular