Thursday, April 25, 2024
HomeKeralaദിലീപിനെ കുരുക്കും; പോലീസ് രണ്ടും കല്പിച്ച്; സര്‍ക്കാരിന്റെ പിന്തുണ

ദിലീപിനെ കുരുക്കും; പോലീസ് രണ്ടും കല്പിച്ച്; സര്‍ക്കാരിന്റെ പിന്തുണ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കാന്‍ രണ്ടുംകല്പിച്ച് പോലീസ്.   സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ  പോലീസിനു ലഭിക്കുന്നുണ്ട്.   അതുകൊണ്ടു തന്നെ രണ്ടും കല്പിച്ച്   പോലീസ്മുന്നോട്ട് പോകുന്നത്. അല്ലെങ്കില്‍ പോലീസ് എത്ര ശക്തമായി മുന്നോട്ടു  പോയാലും മയപ്പെടുത്താന്‍ സിപിഎമ്മിനറിയാം.  അല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയാല്‍ മതി. ഇപ്പോള്‍  പലരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നു.പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു. റാഫിയെ  ചോദ്യം ചെയ്യുന്നു. നീളുന്നു ലിസ്റ്റുകളും നടപടിക്രമങ്ങളും.
നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജന്‍ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ ദിലീപിന്റെ  നിര്‍മാണക്കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ  അല്‍പ്പ സമയത്തിനുള്ളില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കും. ജയിലില്‍ പോയി സുനില്‍കുമാറിനെ കണ്ടശേഷമാണ് സുനില്‍ കുമാറിന്റെ അമ്മ മൊഴി നല്‍കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. കോടതിയില്‍ താന്‍ എല്ലാം പറയുമെന്നും തെറ്റ് ചെയ്ത് പോയതില്‍ സുനിലിന് കുറ്റബോധമുണ്ടെന്നും അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്റെ വാക്കില്‍ താന്‍ പെട്ട് പോയെന്നാണ് സുനില്‍ കുമാര്‍ പറഞ്ഞതെന്നും ശോഭന വിശദീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍  ദിലീപിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തതത വരുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പ്രതികളുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.അങ്ങനെ പരസ്പരം ഫോണ്‍ വിളിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണ സംഘത്തിന് അത് കൂടുതല്‍ തെളിവാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular