Friday, April 19, 2024
HomeKeralaവെള്ളാപ്പള്ളിക്ക് കനത്തപ്രഹം; കോടതി ശരിക്കും പണിതു; ഇത്രയും സുഖിച്ചതല്ലെന്ന് എതിര്‍പക്ഷം

വെള്ളാപ്പള്ളിക്ക് കനത്തപ്രഹം; കോടതി ശരിക്കും പണിതു; ഇത്രയും സുഖിച്ചതല്ലെന്ന് എതിര്‍പക്ഷം

വെള്ളാപ്പള്ളിയുടെ പ്രമാദിത്വം തകര്‍ക്കാന്‍ അവസാനം കോടതി. 25 വര്‍ഷമായി സ്വന്തം വീടു പോലെ കൊണ്ടു നടന്ന സമുദായവും വസ്തുവകകളും  നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ വെറളിപ്പിടിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കിലും  കോടതിയുടെ ഇടപെടല്‍ അത്ര ഈസിയാകില്ലെന്നു സൂചനയുണ്ട്.  എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള 1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അതേസമയം വിധിയെകുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. പ്രാതിനിധ്യ വോട്ട് രീതി പണ്ട് മുതല്‍ തുടങ്ങിയത് ആണ്. തനിക്ക് മുന്‍പും അതേ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
എസ്എന്‍ഡിപിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം വിധി തനിക്ക് തിരിച്ചടിയാണോയെന്ന് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular