കോഴിക്കോട്: കുറ്റ്യാടിയില്‍ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന് അജ്ഞാതര്‍ തീവച്ചു.
പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം ഉണ്ടായത് . നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .എന്നാല്‍, ജെസിബി പൂര്‍ണമായും കത്തിനശിച്ചു.കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയുടെ വാഹനമാണ് അഗ്നിക്കിരയായിരിക്കുന്നത് . പ്രദേശത്തെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കപ്പെടുന്നു. പോലീസ് അന്വേഷണം തുടങ്ങി.