Friday, April 19, 2024
HomeGulfയുഎഇയില്‍ ജീവിക്കുന്നവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

യുഎഇയില്‍ ജീവിക്കുന്നവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

ദുബായ്: രാജ്യത്തെ പൗരന്മാരെയും മറ്റ് താമസക്കാരെയും സുരക്ഷിതരാക്കാനുള്ള നടപടിയുമായി യുഎഇ മുന്നോട്ട് നീങ്ങുകയാണെന്ന് ഐക്യരാഷ്‌ട്രസഭ.

രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഎഇയ്‌ക്ക് അവകാശമുണ്ടെന്നും ഐക്യരാഷ്‌ട്രസഭയുടെ യുഎഇ സ്ഥിരം സെക്രട്ടറി ലെന നുസൈബ പറഞ്ഞു.

യുഎഇ പൗരന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതി ഭീകരര്‍ ആക്രമണം നടത്തിയത്. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ലെന നുസൈബ വ്യക്തമാക്കി. 192 യുഎന്‍ അംഗരാജ്യങ്ങളിലെ 80 ലക്ഷം ജനങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കൂടിയാണ് യുഎഇയില്‍ താമസിക്കുന്നത്. അവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്ന് ലെന നുസൈബ പ്രതികരിച്ചു.

ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതി ഭീകരര്‍ നടത്തിയ ആക്രമണത്തെ അംഗീകരിക്കാനാകില്ല. അന്താരാഷ്‌ട്ര നിയമത്തിനും രാജ്യ സുരക്ഷക്കും നേരെയുള്ള കടന്നു കയറ്റമാണത്. അറബ് സഖ്യസേന ഹൂതി മേഖലകളില്‍ നടത്തിയ പ്രത്യാക്രമണം പ്രതികാര നടപടിയായിരുന്നില്ല. സ്വയംഭരണാധികാരമുള്ള രാജ്യം നടത്തിയ ചെറുത്തുനില്‍പ്പായിരുന്നുവെന്നും ലെന വിശദീകരിച്ചു.

ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗണ്‍സിലും വിവിധ അന്താരാഷ്‌ട്ര സംഘടനകളും ലോക രാജ്യങ്ങളും അബുദാബിയിലെ ഹൂതി ഭീകരാക്രമണത്തെ അപലപിച്ചതാണ്. ആക്രമണത്തിന് പിന്നാലെ ഹൂതി ഭീകരര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഹൂതി വിമതരുടെ സ്വാധീന മേഖലകളില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് യുഎഇ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയതാണെന്നും ലെന വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയിലേക്ക് ഹൂതികളെ എപ്രകാരം എത്തിക്കുമെന്നതില്‍ മറ്റ് രാജ്യങ്ങളുമായി ആശയ വിനിമയം നടത്തി വരികയാണെന്നും ലെന കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular