Wednesday, May 1, 2024
HomeIndiaഭാരത് ഇലക്‌ട്രോണിക്‌സില്‍ അവസരം : ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

ഭാരത് ഇലക്‌ട്രോണിക്‌സില്‍ അവസരം : ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡില്‍ പ്രോജക്‌ട് എന്‍ജിനീയര്‍, ട്രെയിനി എന്‍ജിനീയര്‍, ട്രെയിനി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

247 ഒഴിവുണ്ട്. ബെംഗളൂരു കോംപ്ലക്‌സിലാണ് അവസരം.

പ്രോജക്‌ട് എന്‍ജിനിയര്‍ I: ഒഴിവ് 67 (ഇലക്‌ട്രോണിക്‌സ് 40, മെക്കാനിക്കല്‍ 14, കംപ്യൂട്ടര്‍ സയന്‍സ് 9, ഇലക്‌ട്രിക്കല്‍ 2, സിവില്‍ 2). യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ ബി. എസ്‌സി. (നാലുവര്‍ഷത്തെ കോഴ്‌സ്)/ ബി.ആര്‍ക്. (അഞ്ചുവര്‍ഷത്തെ കോഴ്‌സ്) എന്‍ജിനിയറിങ് ഡിഗ്രി. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ശമ്ബളം 40,000 – 55,000 രൂപ.

ട്രെയിനി എന്‍ജിനിയര്‍I: ഒഴിവ്169 (ഇലക്‌ട്രോണിക്‌സ്103, മെക്കാനിക്കല്‍50, കംപ്യൂട്ടര്‍ സയന്‍സ്8, ഇലക്‌ട്രിക്കല്‍7, ആര്‍ക്കിടെക്ചര്‍1). യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ ബി.എസ്‌സി. (നാലുവര്‍ഷത്തെ കോഴ്‌സ്)/ ബി.ആര്‍ക്. (അഞ്ചുവര്‍ഷത്തെ കോഴ്‌സ്) എന്‍ജിനിയറിങ് ഡിഗ്രി. ആറുമാസത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്) I: ഒഴിവ് 11. യോഗ്യത ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്), ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്ബളം 30,000 – 40,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.belindia.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഫെബ്രുവരി നാല്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular