Thursday, April 18, 2024
HomeGulfഖത്തറില്‍ കോവിഡ്​ ഇളവ്; മാളുകളില്‍ കുട്ടികളടക്കം എല്ലാവര്‍ക്കും പ്രവേശനം

ഖത്തറില്‍ കോവിഡ്​ ഇളവ്; മാളുകളില്‍ കുട്ടികളടക്കം എല്ലാവര്‍ക്കും പ്രവേശനം

ദോഹ: ഒമിക്രോണ്‍ രോഗ വ്യാപനതോത്​ കുറഞ്ഞതിനു പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ ഖത്തര്‍ മന്ത്രിസഭാ യോഗം.

ബുധനാഴ്ച അമിരി ദിവാനില്‍ പ്രധാന മന്ത്രി ​ശൈഖ്​ ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനുവരി 29 മുതല്‍ പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്കും വാക്സിന്‍ സ്വീകരിക്കാത്ത മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും മാളുകളിലും ഷോപ്പിങ്​ കോംപ്ലക്‌സുകളിലും പ്രവേശനം അനുവദിക്കും. നൂറ്​ ശതമാനം ശേഷിയില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കാനും അനുവാദമുണ്ട്​. എന്നാല്‍ മാളുകളിലെയും കോപ്ലക്സുകളിലെയും ഭക്ഷണ ശാലകള്‍ക്ക് 50 ശതമാനം ശേഷിയിലെ പ്രവര്‍ത്തന അനുമതിയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular