Thursday, March 28, 2024
HomeUSAഫോമാ ക്രിപ്‌റ്റോ കറൻസിയെ സംബന്ധിച്ച് നാളെ സെമിനാർ

ഫോമാ ക്രിപ്‌റ്റോ കറൻസിയെ സംബന്ധിച്ച് നാളെ സെമിനാർ

ന്യൂയോർക്ക്∙സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും വിനിമയ മൂല്യത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും, ഭരണകൂട നിയന്ത്രണങ്ങളിൽ നിന്ന് വിഭിന്നമായി നാണ്യങ്ങൾ സ്വതന്ത്രമായി വിനിമയം ചെയ്യാനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള നാണയമാണ് ക്രിപ്റ്റോകറൻസികൾ.

2021 ക്രിപ്‌റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിച്ച് വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ക്രിപ്‌റ്റോ ഉപയോഗിച്ച് മൂല്യഇടപാടുകൾ നടത്താനും വാങ്ങാനും ഉപയോഗിക്കാവുന്ന എൻഎഫ്ടി, മെറ്റാവേഴ്സ് (metaverse) പോലുള്ള നിരവധി ആപ്ലിക്കേഷനുകളും പ്രചാരത്തിൽ വന്നത് 2021 ലാണ്. വരും കാലങ്ങളിൽ ക്രിപ്റ്റോകറൻസി സാമ്പത്തിക മേഖലകളിലും ജനങ്ങളുടെ നിക്ഷേപ സ്വഭാവങ്ങളിലും ദൂരവ്യാപക മാറ്റങ്ങൾ വരുത്തുമെന്നത് അവിതർക്കിതമാണ്. ഈ സാഹചര്യത്തിൽ ഫോമാ ക്രിപ്റ്റോകറൻസിയെ സംബന്ധിച്ച് കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുകയാണ് 2022 ജനുവരി 28 ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8.30 ന് സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സെമിനാറിൽ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് മികച്ച പ്രവർത്തന-അനുഭവപാടവമുള്ള ശ്രീ പി.ടി.തോമസ്, സംസാരിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular