Friday, April 26, 2024
HomeGulfസൗദിയിലും സമുചിതമായി റി​പ്പ​ബ്ലി​ക്​​ദി​നാ​ഘോ​ഷം

സൗദിയിലും സമുചിതമായി റി​പ്പ​ബ്ലി​ക്​​ദി​നാ​ഘോ​ഷം

റി​യാ​ദ്​: ഇ​ന്ത്യ​യു​ടെ 73ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം സൗ​ദി​യി​ലും ആ​വേ​ശ​ത്തോ​ടെ കൊ​ണ്ടാ​ടി. രാ​വി​ലെ റി​യാ​ദി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ അം​ബാ​സ​ഡ​ര്‍ ഡോ.

​ഔ​സാ​ഫ് സ​ഈ​ദ് ത്രി​വ​ര്‍​ണ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മാ​യി. ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച എ​ല്ലാ​വ​ര്‍​ക്കും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന അ​ദ്ദേ​ഹം ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ല്‍ അ​തി​ദ്രു​തം ശ​ക്ത​മാ​കു​ന്ന ബ​ന്ധ​ത്തി​‍െന്‍റ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ച്‌​ സം​സാ​രി​ച്ചു. ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​‍െന്‍റ സ​ന്ദേ​ശ​വും അം​ബാ​സ​ഡ​ര്‍ ച​ട​ങ്ങി​ല്‍ വാ​യി​ച്ചു. തു​ട​ര്‍​ന്ന് റി​യാ​ദി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ ആ​ദ്യാ​വ​സാ​നം പ​​​ങ്കെ​ടു​ത്തു.

വൈ​കീ​ട്ട്​ റി​യാ​ദ്​ ഡി​പ്ലോ​മാ​റ്റി​ക്​ ക്വാ​ര്‍​ട്ട​റി​ലെ ക​ള്‍​ച്ച​റ​ല്‍ പാ​ല​സി​ല്‍ ഒ​രു​ക്കി​യ ഔ​പ​ചാ​രി​ക സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ റി​യാ​ദ്​ മേ​യ​ര്‍ അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ അ​യ്യാ​ഫ്​ അ​ല്‍ മു​ഖ്​​രി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്രോ​ട്ടോ​കോ​ള്‍​കാ​ര്യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അം​ബാ​സ​ഡ​ര്‍ ഖാ​ലി​ദ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ സ​ഹ്​​ലി​യും പ​​ങ്കെ​ടു​ത്തു. മേ​യ​റും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റും ചേ​ര്‍​ന്ന്​ കേ​ക്ക്​ മു​റി​ച്ചു. ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്കൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളും സൗ​ദി പ്ര​മു​ഖ​രും ആ​ഘോ​ഷ ച​ട​ങ്ങി​ന്​ സാ​ക്ഷ്യം വ​ഹി​ച്ചു. ച​ട​ങ്ങ്​ ന​ട​ന്ന ഹാ​ളി​ല്‍ ഇ​ന്ത്യ-​സൗ​ദി ബ​ന്ധ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ പെ​യി​ന്‍റി​ങ്​ എ​ക്സി​ബി​ഷ​ന്‍ ഒ​രു​ക്കി​യി​രു​ന്നു. കൂ​ടാ​തെ, ഇ​ന്ത്യ​ന്‍ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, ഭ​ക്ഷ​ണം, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​ര​വ​ധി സ്റ്റാ​ളു​ക​ള്‍ കൊ​ണ്ടും പ​രി​പാ​ടി സ്ഥ​ലം അ​ല​ങ്ക​രി​ച്ചി​രു​ന്നു. ‘ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്’ എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തി​‍െന്‍റ 75ാം വ​ര്‍​ഷം ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ര്‍​ഭം കൂ​ടി​യാ​യ​തി​നാ​ല്‍ ലോ​ക​മെ​മ്ബാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ റി​പ്പ​ബ്ലി​ക്​​ദി​നാ​ഘോ​ഷ​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ക​ല്‍​പി​ക്കു​ന്ന​തെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular