Tuesday, April 16, 2024
HomeKeralaഅ​വ​ശ​നി​ല​യി​ല്‍ കാ​രി​കു​ള​ത്ത് ക​ണ്ടെ​ത്തി​യ ആ​ന​ക്കു​ട്ടി ചെ​രി​ഞ്ഞു

അ​വ​ശ​നി​ല​യി​ല്‍ കാ​രി​കു​ള​ത്ത് ക​ണ്ടെ​ത്തി​യ ആ​ന​ക്കു​ട്ടി ചെ​രി​ഞ്ഞു

കൊ​ട​ക​ര: കാ​രി​കു​ള​ത്ത് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​ക്കു​ട്ടി ചെ​രി​ഞ്ഞു.പി​ച്ച​വെ​ച്ചു ന​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ ഒ​രു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​ക്കൊ​മ്ബ​നെ ര​ക്ഷി​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് പ​രി​ച​രി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ലു​ള്ള കാ​രി​കു​ളം മൈ​താ​ന​ത്തി​നു സ​മീ​പം ബു​ധ​നാ​ഴ്ച​യാ​ണ് ആ​ന​ക്കു​ട്ടി​യെ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ആ​ന​ക്കു​ട്ടി​യെ വ​ന​പാ​ല​ക​ര്‍ താ​ളൂ​പ്പാ​ടം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​രോ​ഗ്യ പ്ര​ശ്‌​ന​മു​ള്ള ആ​ന​ക്കു​ട്ടി​യെ ത​ള്ള​യാ​ന ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ത​ള്ള​യാ​ന അ​ട​ങ്ങു​ന്ന ആ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് വ​ന​പാ​ല​ക​ര്‍ ആ​ന​ക്കു​ട്ടി​യെ വി​ട്ടു​നോ​ക്കി​യെ​ങ്കി​ലും ആ​ന​ക്കൂ​ട്ടം ഇ​വ​നെ സ്വീ​ക​രി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍ന്നാ​ണ് താ​ളൂ​പ്പാ​ട​ത്തു​ള്ള ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ​രി​ച​രി​ച്ച​ത്.

വ​നം​വ​കു​പ്പി​ന്‍റെ സെ​ന്‍ട്ര​ല്‍ സ​ര്‍ക്കി​ളി​ല്‍നി​ന്നു​ള്ള ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​ഡേ​വി​ഡ് എ​ബ്ര​ഹാം സ്ഥ​ല​ത്തെ​ത്തി ചി​കി​ത്സ ന​ല്‍കി. വെ​ള്ളി​ക്കു​ള​ങ്ങ​ര റേ​ഞ്ച് ഓ​ഫി​സ​ര്‍ ജോ​ബി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍ മ​രു​ന്നും മ​റ്റും ന​ല്‍കി പ​രി​ച​രി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്നോ​ടെ ചെ​രി​ഞ്ഞു. രാ​വി​ലെ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍ജ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ഡം പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യ ശേ​ഷം താ​ളൂ​പ്പാ​ടം വ​ന​ത്തി​നു​ള്ളി​ല്‍ത​ന്നെ സം​സ്ക​രി​ച്ചു. ചാ​ല​ക്കു​ടി ഡി.​എ​ഫ്.​ഒ സം​ബു​ദ്ധ മ​ജും​ദാ​ര്‍ സ്ഥ​ല​ത്തെ​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular