Friday, April 19, 2024
HomeIndiaദേശാടനപക്ഷികളുടെ ഇഷ്ട മേഖലയായ ത്രിപുരയില്‍ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളുടെ ജഡം കണ്ടെത്തി

ദേശാടനപക്ഷികളുടെ ഇഷ്ട മേഖലയായ ത്രിപുരയില്‍ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളുടെ ജഡം കണ്ടെത്തി

അ​ഗര്‍ത്തല: ദേശാടനപക്ഷികളുടെ ഇഷ്ട മേഖലയായ ത്രിപുരയില്‍ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തി.

​ഗോമതി ജില്ലയിലെ ഖില്‍പാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സുഖ് സാ​ഗര്‍ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.

സംഭവത്തില്‍ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തതിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് സബ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമാല്‍ ഭൗമിക് പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പക്ഷികള്‍ ഉദയ്പൂരില്‍ ദേശാടനത്തിനെത്താറുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നാണ് പക്ഷിക്കൂട്ടം ഉദയ്പൂരിലെത്തുന്നത്. ശൈത്യകാലത്താണ് അവയുടെ ത്രിപുര സന്ദര്‍ശനം. കാലിഫോര്‍ണിയയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സഞ്ചാരത്തിന് കാരണം.

തടാകത്തിന് സമീപത്തെ കൃഷിയിടങ്ങളില്‍ ഉപയോ​ഗിക്കുന്ന കീടനാശിനികളുടെ സാന്നിധ്യമായിരിക്കാം പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം പക്ഷികളെ ഭക്ഷണത്തിനായി പ്രദേശവാസികള്‍ ഉപയോ​ഗപ്പെടുത്തിയിരുന്നുവെന്നും, ശവശരീരങ്ങള്‍ ചാക്കില്‍ കെട്ടി കൊണ്ടുപോകാറുണ്ടെന്നും പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. ത്രിപുരയുടെ ജൈവവൈവിധ്യം ദേശാടനപക്ഷികള്‍ക്ക് ആകര്‍ഷണമാണ്. ശൈത്യകാലത്ത് നിരവധി ദേശാടനപക്ഷികളാണ് ത്രിപുരയിലേക്കെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular