Saturday, April 27, 2024
HomeIndiaബലൂചിസ്താനില്‍ ഭീകരാക്രമണം: 10 സൈനികരും ഒരു ഭീകരവാദിയും കൊല്ലപ്പെട്ടു

ബലൂചിസ്താനില്‍ ഭീകരാക്രമണം: 10 സൈനികരും ഒരു ഭീകരവാദിയും കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്താനിലെ കെച്ചിലുണ്ടായ ഭീകരാക്രമണം. ആക്രമണത്തില്‍ പത്ത് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ജനുവരി 25, 26 തീയതികളില്‍ ഒരു സൈനിക ചെക്ക്‌പോസറ്റിനു നേരെയാണ് ആക്രമണമുണ്ടായത്.

സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരവാദി കൊല്ലപ്പെടുകയും മൂന്ന് പേര്‍ പിടിയിലാവുകയും ചെയ്തതായി സൈന്യത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെുത്തിട്ടില്ല.

ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബലൂചിസ്താനില്‍ ദീര്‍ഘകാലമായി സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ചൈന-പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതികള്‍ ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകള്‍ മുമ്ബ് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular