Saturday, April 27, 2024
HomeKeralaസംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,515 രൂപയാണ് വില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്.

വ്യാഴാഴ്ച പവന് 320 രൂപ താഴ്ന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിന് ശേഷമാണ് വില കുറയുന്നത്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടിയിരുന്നു. പവന് 36,720 രൂപയുമായിരുന്നു ബുധനാഴ്ചത്തെ വില. രണ്ടു ദിവസത്തിനിടെ പവന് 600 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.

ജനുവരി 10 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. 200 രൂപയാണ് ചൊവ്വാഴ്ച പവന് കൂടിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്വര്‍ണവില പവന് 36,400 രൂപയില്‍ തുടരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular