Friday, March 29, 2024
HomeCinemaമൗനി റോയിയും സൂരജ് നമ്ബ്യാരും വിവാഹിതരായി

മൗനി റോയിയും സൂരജ് നമ്ബ്യാരും വിവാഹിതരായി

ബോളിവുഡ് നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്ബ്യാരും വിവാഹിതരായി. ദുബായില്‍ ബാങ്കറാണ് സൂരജ്. ദീര്‍ഘകാലമായി മൗനിയും സൂരജും പ്രണയത്തിലാണ്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ നാഗിന്‍ സീരീസിലൂടെയാണ് മൗനി ശ്രദ്ധ നേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. പരമ്ബരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ ബുധനാഴ്ച നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular