Tuesday, April 16, 2024
HomeIndiaപഞ്ചാബ് അതിര്‍ത്തിയില്‍ പാക് കള്ളക്കടത്ത് സംഘവുമായി ഏറ്റുമുട്ടല്‍

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് കള്ളക്കടത്ത് സംഘവുമായി ഏറ്റുമുട്ടല്‍

അമൃത്‌സർ:  പഞ്ചാബില്‍ 47 കിലോ ഗ്രാം ഹെറോയിനും ആയുധങ്ങളും പിടികൂടി ബിഎസ്‌എഫ്. ഗുരുദാസ്പൂരിലെ ചന്ദു വാഡലാ പോസ്റ്റില്‍ കള്ളക്കടത്തുകാരുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് തോക്കുകളും ലഹരിവസ്തുക്കളും പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു ബിഎസ്‌എഫ് ജവാനും പരിക്കേറ്റു.

ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ ചന്ദു വാഡലാ പോസ്റ്റില്‍ രാവിലെ 5.15ഓടെയായിരുന്നു സംഭവം. ലഹരിക്കടത്ത് സംഘത്തിലുണ്ടായിരുന്ന എല്ലാവരും പാകിസ്താനികളാണ്. സംഘത്തിന്റെ അസ്വാഭാവികമായ നീക്കങ്ങള്‍ കണ്ടപ്പോള്‍ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയായിരുന്നു. ചന്ദു വാഡലാ പോസ്റ്റില്‍ ബിഎസ്‌എഫ് പട്രോളിങ് നടത്തവെയായിരുന്നു സംഭവം.

മഞ്ഞ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയ 47 കിലോഗ്രാം ഹെറോയിനും ഏഴ് പാക്കറ്റ് ഒപ്പിയവുമാണ് ബിഎസ്‌എഫ് പിടികൂടിയത്. 0.30 കാലിബറിന്റെ 44 റൗണ്ടുകള്‍, ചൈനീസ് പിസ്റ്റല്‍, രണ്ട് മാഗസീനുകള്‍, ബെരെറ്റ പിസ്റ്റല്‍, എകെ-47 റൈഫിളിന്റെ നാല് മാഗസീനുകള്‍ എന്നിവയാണ് ബിഎസ്‌എഫ് പിടികൂടിയത്.

പരിക്കേറ്റയാള്‍ ബിഎസ്‌എഫ് ജവാന്‍ ഗയാന്‍ സിംഗ് യാദവ് ആണെന്നും അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണെന്നും ബിഎസ്‌എഫ് ഡഐജി പ്രഭാകര്‍ ജോഷി വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular