Friday, April 26, 2024
HomeIndiaഐഎസ്‌എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി - എഫ്‌സി ഗോവ പോരാട്ടം ഇന്ന്

ഐഎസ്‌എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി – എഫ്‌സി ഗോവ പോരാട്ടം ഇന്ന്

ജംഷഡ്പൂര്‍ എഫ്‌സി – എഫ്‌സി ഗോവ പോരാട്ടം ഇന്ന് നടക്കും. ഐഎസ്‌എല്ലില്‍ ഇന്ന് കടുത്ത മത്സരത്തിന് സാക്ഷിയാകും.

രാത്രി ഏഴരയ്ക്ക് ഗോവയിലാണ് മത്സരം നടക്കുക. നിലവില്‍ മൂന്നാം സ്ഥാനത്താണ് ജംഷഡ്പൂര്‍. 11 കളിയില്‍ 19 പോയിന്റുമായാണ് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തുള്ളത്. 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കുവാന്‍ ജംഷഡ്പൂരിന് ഇന്ന് ജയിച്ചാല്‍ സാധിക്കും.

അതേസമയം, കഴിഞ്ഞ മൂന്ന് കളിയിലും പരാജയം നേരിട്ടവരാണ് ഗോവ. അതിനാല്‍ തന്നെ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ ഇനിയും പിന്നിലാകാതിരിക്കാനുള്ള അധ്വാനത്തിലായിരിക്കും അവര്‍. സെറ്റ്പീസില്‍ നിന്ന് ഗോള്‍ വഴങ്ങുന്ന പതിവ് ദൗര്‍ബല്യം ജംഷഡ്പൂരിനെതിരെ അപകടം വരുത്തവയ്ക്കുമെന്ന മുന്നറിപ്പ് നല്‍കിയിട്ടുമുണ്ട് പരിശീലകന്‍ ഡെറിക് പെരേര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular