Saturday, May 18, 2024
HomeIndiaതക്കാളി വില കൂപ്പുകുത്തുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

തക്കാളി വില കൂപ്പുകുത്തുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഒരാഴ്ച്ച മുമ്പുവരെ 100 രൂപയുണ്ടായിരുന തക്കാളി വില കൂപ്പുകുത്തി. കിലോക്ക് നാലും അഞ്ചും രൂപയിലേക്ക് വില താഴ്ന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി.

ആഴ്ചകള്‍ക്ക് മുന്‍പ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് തക്കാളി കര്‍ഷകര്‍.

ആഴ്ച്ചകള്‍ക്ക് മുമ്ബ് കിലോക്ക് ഇരുനൂറു രൂപ വരെ എത്തിയപ്പോള്‍ കേരളത്തില്‍ തക്കാളി ഉത്പാദനം കുറവായിരുന്നു. ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയപ്പോള്‍ തക്കാളി വില താഴോട്ട് വീഴുകയായിരുന്നു. നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വില്‍പ്പന. കൃഷിക്കിറക്കിയ പണം പോലും മടക്കി കിട്ടാത്ത വിധം പ്രതിസന്ധി എന്ന് കര്‍ഷകര്‍ പറയുന്നു.

തക്കാളി വില ഉയര്‍ന്നപ്പോള്‍ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ പല മാര്‍​ഗങ്ങളും സ്വീകരിച്ചു. എന്നാല്‍ വില താഴോട്ട് വരുമ്ബോള്‍ നടപടി ഇല്ലാത്തത് എന്തു കൊണ്ടെന്നും കര്‍ഷകര്‍ ചോദിക്കുന്നു. 16 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

മൊത്തക്കച്ചവട വിപണികളിലേക്കുള്ള തക്കാളിയുടെ വരവ് വര്‍ധിച്ചതാണ് തക്കാളിക്ക് വില ഇടിയാന്‍ കാരണം. തലവടി, ധര്‍മ്മപുരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നുണ്ട്. ശരാശരി 15 കിലോ ഭാരമുള്ള മൂവായിരത്തിലധികം പെട്ടികളാണ് നിലവില്‍ ഈറോഡ് വിപണിയിലെത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 1000-ല്‍ താഴെ പെട്ടികള്‍ മാത്രമാണ് എത്തിയിരുന്നത്. 2021 ഡിസംബറില്‍ തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 120 രൂപയായിരുന്നപ്പോള്‍ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 140 രൂപ വരെ എത്തിയിരുന്നു.ജനുവരി ആദ്യവാരം മഴ മാറിനിന്നതോടെ വിപണിയിലേക്കുള്ള തക്കാളി വരവ് വര്‍ധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular