Saturday, May 18, 2024
HomeIndiaപഞ്ചാബ് മുഖ്യമന്ത്രി ചന്നി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കും

പഞ്ചാബ് മുഖ്യമന്ത്രി ചന്നി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുക.

2007ല്‍ ആദ്യമായി എം.എല്‍.എ ആയപ്പോള്‍ ചന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായും 2015-16 കാലഘട്ടത്തില്‍ പ്രതിപക്ഷനേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമരീന്ദര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് അദ്ദേഹം.

117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരിന് 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ 10നാണ് വോട്ടെണ്ണല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular