Wednesday, October 4, 2023
HomeKeralaപൊട്ടിത്തെറിക്ക് തയാറായി കോണ്‍ഗ്രസ് ജനപിന്തുണയില്ലാത്തവര്‍ പരാജയം ചോദിച്ചു വാങ്ങുന്നു

പൊട്ടിത്തെറിക്ക് തയാറായി കോണ്‍ഗ്രസ് ജനപിന്തുണയില്ലാത്തവര്‍ പരാജയം ചോദിച്ചു വാങ്ങുന്നു

കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് തയാറാക്കി സോണിയാഗാന്ധിയ്ക്കു സമര്‍പ്പിച്ചു കഴിഞ്ഞു.ഒരു പൊട്ടിത്തെറിയില്‍ കുറഞ്ഞതൊന്നും  പാര്‍ട്ടിയില്‍ സംഭവിക്കില്ല.ഭൂരിപക്ഷം ഡിസിസി അധ്യക്ഷന്‍മാരും  ജനപിന്തുണയില്ലാത്തവരാണ്.  കൂടെ ഒരാള്‍ പോലുമില്ലാത്ത, രണ്ടു പേരെ സംഘടിപ്പിക്കാന്‍ കഴിവില്ല ഇടുക്കിയിലെ എസ്. അശോകന്‍, ഉമ്മന്‍ചാണ്ടിയുടെ നോമിനിയായതു കൊണ്ടു  രംഗത്തു വന്ന ഫില്‍സണ്‍ മാത്യുവും പാലക്കാട് എ തങ്കപ്പനുമെല്ലാം  ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു.

 ഒന്നരമാസം നീണ്ട ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കുമൊടുവില്‍ ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സോണിയാ ഗാന്ധിക്ക് കൈമാറി. എ ഐ സി സി അധ്യക്ഷക്ക് കൈമാറിയ പട്ടികയില്‍ ദളിത്, വനിതാ പ്രതിനിധികളായി ആരുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വലിയ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട് . സോണിയാ ഗാന്ധിയുടെ പരിശോധനക്ക് ശേഷം ഇന്ന് തന്നെ പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തി രമേശ് ചെന്നിത്തലയെ അവഗണിച്ചതായും ആരോപണമുണ്ട്. ആലപ്പുഴ അടക്കമുള്ള ജില്ലകളില്‍ ചെന്നിത്തലയുടെ നോമിനികളെ പരിഗണിച്ചില്ല. കോണ്‍ഗ്രസില്‍ പുതിയ അധികാര ചേരി രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് പട്ടികയെന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്ന ചിലരുടെ പേരുകള്‍ അവസാന നിമഷം വെട്ടിമാറ്റി. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളില്‍ അവസാന നിമിഷമാണ് മാറ്റമുണ്ടായത്.

തിരുവനന്തപുരത്ത് കെ എസ് ശബരിനാഥിനെ ഒഴിവാക്കി പാലോട് രവിയെ പ്രസിഡന്റാക്കാനാണ് തീരുമാനം. പരിചയ സമ്പന്നതും ജില്ലയില്‍ മൊത്തത്തിലുള്ള സ്വീകാര്യതയുമാണ് പാലോടിന് അവസരം നല്‍കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇടുക്കിയില്‍ എസ് അശോകനെയാണ് പരിഗണിച്ചത്. കോട്ടയത്ത് ഫില്‍സണ്‍ മാത്യുവും വയനാട് രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി അപ്പച്ചനും ഇടം പിടിച്ചു.

കാസര്‍കോട് പി കെ ഫൈസല്‍ ഡി സി സി അധ്യക്ഷനാകും. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടതെങ്കിലും അവസാന നിമിഷം കെ സി വേണുഗോപാലിന്റെ നോമിനി കെ പി ശ്രീകുമാര്‍ പട്ടികയില്‍ ഇടം പിടിച്ചു.പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍, കൊല്ലം രാജേന്ദ്ര പ്രസാദ്, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂര്‍ ജോസ് വളളൂര്‍, പാലക്കാട് എ. തങ്കപ്പന്‍, കോഴിക്കോട് കെ പ്രവീണ്‍ കുമാര്‍, മലപ്പുറം വി എസ് ജോയ്. കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് അധ്യക്ഷന്മാരാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular