Saturday, May 18, 2024
HomeIndiaനിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാര്‍ക്ക് ഇടയിലേക്കു ഇടിച്ചുകയറി അപകടം.

നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാര്‍ക്ക് ഇടയിലേക്കു ഇടിച്ചുകയറി അപകടം.

കാണ്‍പൂര്‍: കാണ്‍പൂരില്‍ നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാര്‍ക്ക് ഇടയിലേക്കു ഇടിച്ചുകയറി അപകടം.
ആറു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്. ടാറ്റ് മില്‍ ക്രോസ്റോഡിനു സമീപമാണ് സംഭവം ഉണ്ടായത് .അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ടു നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു കയറുകയായിരുന്നു . അപകടത്തില്‍ മൂന്നു കാറുകളും നിരവധി ബൈക്കുകളും തകര്‍ന്നിട്ടുണ്ട് .
തുടര്‍ന്ന് ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ഒരു ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് നിന്നത്.സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവര്‍ ഒാടി രക്ഷപ്പെട്ടെന്ന് ഈസ്റ്റ് കാണ്‍പൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular