Saturday, May 18, 2024
HomeIndiaരാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളില്‍ വന്ന കുറവ്.

ജനുവരി 24 മുതല്‍ 30 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തില്‍ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്.

രാജ്യത്ത് 2,09918 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 959 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടിപിആര്‍ 15.77 ശതമാനമാണ്. 262628 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 1831268 ആണ്.

അതേസമയം രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസഖ്യ 41 ശതമാനമാണ് ഉയര്‍ന്നത്. ജനുവരി 17 മുതല്‍ 23 വരെയുള്ള ആഴ്ചയില്‍ രാജ്യത്തെ 21.7 ലക്ഷം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊറോണ കേസുകള്‍ കുറഞ്ഞാല്‍ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയില്‍ മരിച്ചവരുടെ എണ്ണം 2680 ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular