Friday, January 28, 2022
HomeUSAഹൂസ്റ്റണിൽ വാക്സിനേറ്റ് ചെയ്തവരുടെ എണ്ണത്തിൽ 708% വർധന

ഹൂസ്റ്റണിൽ വാക്സിനേറ്റ് ചെയ്തവരുടെ എണ്ണത്തിൽ 708% വർധന

ഹാരിസ് കൗണ്ടി(ഹൂസ്റ്റൻ)∙ കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്നവർക്ക് ഇൻസെന്റീവായി 100 ഡോളർ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തിൽ 708 ശതമാനം വർധനവുണ്ടായതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്ചയായിരുന്നു ജഡ്ജി 100 ഡോളറിന്റെ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തിൽ നിന്നും വാക്സിനേറ്റ് ചെയ്യുന്നവർക്കാണ് തുക ലഭിക്കുകയെന്നും ഇതിന്റെ വിശദവിവരങ്ങൾ ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ചൊവ്വാഴ്ചയ്ക്കു ശേഷം ഒറ്റ ദിവസം ഹാരിസ് കൗണ്ടിയിലെ 3400 പേരാണ് വാക്സീനേഷൻ (ഫസ്റ്റ് ഡോസ്) സ്വീകരിച്ചത്. ഹാരിസ് കൗണ്ടിയിലെ അർഹരായ 70ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ പബ്ലിക് ഹെൽത്ത് സർവീസിൽ നിന്നും മാത്രം വാക്സീനേഷൻ സ്വീകരിച്ചവർക്കാണ് 100 ഡോളറിന്റെ ഇൻസെന്റീവ് ലഭിക്കുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടും ഇത്രയും പേർ വാക്സീനേഷന് തയാറായി മുന്നോട്ടു വന്നതിനാൽ കൂടുതൽ പേർക്ക് ഇൻസെന്റീവ് ലഭിക്കും വിധം ഹാരിസ് കൗണ്ടിയിലെ ഏതു വാക്സീനേഷൻ കേന്ദ്രത്തിൽ നിന്നും വാക്സീനേഷൻ സ്വീകരിച്ചാലും 100 ഡോളർ ലഭിക്കുമെന്ന് ജഡ്ജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular