Saturday, May 18, 2024
HomeKeralaപാലക്കാട് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

പാലക്കാട് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

പാലക്കാട്‌: ഹാട്ടിയ-എറണാകുളം എസി എക്സ്പ്രസ്സില്‍ രേഖകള്‍ ഇല്ലാതെ ബാഗിന്റെ രഹസ്യ അറയില്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.224 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി ആന്ധ്ര പ്രദേശ് കൃഷ്ണ ജില്ലയില്‍ ഗുഡിവാട സ്വദേശി സംഘ റാം (48) എന്നയാളെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പിടികൂടി.

അന്യസംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച്‌ കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം.

കേരളത്തിലെ ജ്വല്ലറികളില്‍ നിരവധിതവണ സ്വര്‍ണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായിട്ടാണ് ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുവിപണിയില്‍ 54 ലക്ഷം രൂപ വിലവരും.

പിടിച്ചെടുത്ത സ്വര്‍ണവും പ്രതിയെയും പാലക്കാട് ജി.എസ്.ടി ഡിപ്പാര്‍ട്ട്മെന്റ്ന് കൈമാറി. പാലക്കാട് ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നിര്‍ദ്ദേശപ്രകാരം ആപിഎഫ് സിഐ എന്‍. കേശവദാസ്, എസ്‌ഐ ദീപക് എ.പി, എഎസ്‌ഐ സജി അഗസ്റ്റിന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ എന്‍. അശോക് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular