Sunday, May 5, 2024
HomeKeralaബലാത്സംഗ പരാതി: ശ്രീകാന്ത് വെട്ടിയാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ബലാത്സംഗ പരാതി: ശ്രീകാന്ത് വെട്ടിയാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചിയിലെ ഫ്‌ളാറ്റില്‍വച്ചും ഹോട്ടലില്‍വച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

എന്നാല്‍ തനിക്കെതിരായ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്താണെന്നുമാണ് ശ്രീകാന്തിന്റെ വാദം.

വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ബലാത്സംഗം ചെയ്‌തെന്നും ഫോണ്‍ സെക്‌സിന് നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പോയി. അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular