Saturday, July 27, 2024
HomeEditorialചരിത്രം പറഞ്ഞ ചെങ്കിസ് ഖാന്‍ ആര്? ഏതാണ് ചെങ്കിസ് ഖാന്റെ മതം?

ചരിത്രം പറഞ്ഞ ചെങ്കിസ് ഖാന്‍ ആര്? ഏതാണ് ചെങ്കിസ് ഖാന്റെ മതം?

പേരിന്റെ കൂടെ ഖാന്‍ എന്ന് ചേര്‍ത്താല്‍ അവര്‍ മുസ്ലീം ആകുമോ? ചിലപ്പോള്‍ ആയേക്കും. ചരിത്രം അറിയുന്നവര്‍ അറിയും ചെങ്കിസ് ഖാനെയും.

ജെങ്കിസ് ഖാന്‍ ആരായിരുന്നു, എന്തായിരുന്നു എന്നെല്ലാം.. ചെങ്കിസ് ഖാന്‍ ആളുകളെ ഇസ്ലാമിലേക്ക് കണ്‍വെര്‍ഷന്‍ ചെയ്യാന്‍ വേണ്ടി ക്രൂരതകള്‍ കാണിച്ച ആളാണെന്ന പ്രമുഖ പ്രഭാഷകന്റെ പ്രസം​ഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

ആരാണ് ചെങ്കിസ് ഖാന്‍?

ശാന്തസമുദ്രം മുതല്‍ കാസ്പിയന്‍ കടല്‍ വരെ വ്യാപിച്ച മംഗോള്‍ രാജവംശത്തിന്റെ സ്ഥാപകനാണ് ചെങ്കിസ് ഖാന്‍. ഒട്ടനവധി പടയോട്ടങ്ങള്‍ നടത്തി വിജയം വരിച്ച സേനാധിപതിയും. തെമുജിന്‍ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യനാമം. 1162ല്‍ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിര്‍ത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം. ചെങ്കിസ് ഖാന്‍ ടെന്‍ഗ്രിസം എന്ന മതമാണ് അനുവര്‍ത്തിച്ചിരുന്നത്.

44ാം വയസിലാണ് ചെങ്കിസ് ഖാന്‍ മംഗോളിയന്‍ വംശജരുടെ നേതാവായത്. വടക്ക് കിഴക്കന്‍ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ല്‍ ചെങ്കിസ് ഖാന്‍ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാന്‍). ചൈനയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയെ ആണ് ചെങ്കിസ് ഖാന്‍ ആദ്യം ആക്രമിച്ചത്. പിന്നീട് അങ്ങോട്ട് തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, അര്‍മീനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഖാന്‍ പടയോട്ടം നടത്തി.

ഖാന്‍ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോള്‍ സാമ്രാജ്യത്തിന്റെ കീഴിലായി.

മം​ഗോള്‍ രാജവംശത്തിന് പുറത്തുള്ളവര്‍ക്ക് ചെങ്കിസ് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തില്‍ വലിയ സാംസ്കാരിക മാറ്റങ്ങളാണ് ചെങ്കിസ് ഉണ്ടാക്കിയെടുത്തത്. അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ഗോത്രങ്ങള്‍ തമ്മിലുള്ള കൊള്ളയടി, അടിമത്വം തുടങ്ങിയവയൊക്കെ ഖാന്‍ നിരോധിച്ചു.

RELATED ARTICLES

STORIES

Most Popular