Saturday, May 4, 2024
HomeKeralaഅന്ന്‌ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു; അജയന്‍ തകഴി ഇന്ന്‌ കുടുംബം പോറ്റാന്‍ തണ്ണിമത്തന്‍ ജ്യൂസ്‌ കച്ചവടത്തില്‍

അന്ന്‌ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു; അജയന്‍ തകഴി ഇന്ന്‌ കുടുംബം പോറ്റാന്‍ തണ്ണിമത്തന്‍ ജ്യൂസ്‌ കച്ചവടത്തില്‍

അമ്ബലപ്പുഴ ഒരു കാലത്ത്‌ വേദികളിലും ടെലിവിഷന്‍ പരിപാടികളിലുമായി കാണികളെയും പ്രേക്ഷകരെയും കുടുകുടെ ചിരിപ്പിച്ച കലാകാരന്‍ ഇന്ന്‌ ഉപ ജീവനത്തിനായി വഴിയോരത്ത്‌ തണ്ണിമത്തന്‍ ജ്യുസ്‌ വില്‍പന നടത്തുന്നു.

അനുകരണ കലയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ച സിനിമാ താരം കൂടിയായ തകഴി ഇലഞ്ഞിപ്പറമ്ബ്‌ വീട്ടില്‍ അജയന്‍ തകഴിയാണ്‌ കുടുംബം പുലര്‍ത്താന്‍ തെരുവില്‍ തണ്ണി മത്തന്‍ വില്‍പന നടത്തുന്നത്‌.
ആലപ്പുഴ എസ്‌.ഡി കോളജിലെ പഠനത്തിനുശേഷമാണ്‌ അജയന്‍ മിമിക്രി രംഗത്തേക്കുകടന്നത്‌. നീണ്ട 32 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ ഭ്രമരം, ഞാന്‍ സഞ്ചാരി, ഇന്ന്‌ രാവും പകലും , ജൂനിയര്‍ ബ്രദേഴ്‌സ്‌ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. ഇതിനിടയില്‍ വിവിധ ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികളായ രസിക രാജന്‍, കോമഡി സ്‌റ്റാര്‍സ്‌, കോമഡി സി.എസ്‌, കോമഡി മാസ്‌റ്റേഴ്‌സ,്‌ കോമഡി ഉത്സവ്‌ തുടങ്ങിയ പരമ്ബരകളിലൂടെ നിരവധി വര്‍ഷം ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു.
പിന്നീട്‌ ഭാര്യയും മക്കളും മാതാവുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി വീട്ടില്‍ത്തന്നെ പലചരക്ക്‌ കട ആരംഭിച്ചു. പലരില്‍നിന്നായി ഏഴര ലക്ഷം രൂപ കടം വാങ്ങിയാണ്‌ കട ആരംഭിച്ചത്‌.
എന്നാല്‍ 2018 ലെ പ്രളയം ഈ കലാകാരന്റെ ജീവിതം തകര്‍ത്തു. പ്രളയത്തില്‍ വീടും കടയുമെല്ലാം തകര്‍ന്നു. ഇതിന്‌ ശേഷം കടം വീട്ടാന്‍ പോലും മാര്‍ഗമില്ലാതെ വന്നതോടെ നാട്ടില്‍നിന്ന്‌ മാറി നില്‍ക്കേണ്ട സ്‌ഥിതി വന്നു. പിന്നീട്‌ തിരിച്ചെത്തി തട്ടുകട തുടങ്ങിയെങ്കിലും വിജയിച്ചില്ല.
ഇതിനുശേഷമാണ്‌ അജയന്‍ തകഴി ജങ്‌ഷന്‌ പടിഞ്ഞാറ്‌ ഭാഗത്തായി തണ്ണിമത്തന്‍ ജ്യൂസ്‌ വില്‍പന ആരംഭിച്ചത്‌. കത്തുന്ന വേനല്‍ ചൂടില്‍ തണ്ണിമത്തനൊപ്പം ഏത്തക്ക, ക്യാരറ്റ്‌, മുന്തിരി, പൈനാപ്പിള്‍ എന്നിവയുടെ കൂട്ടോടെയാണ്‌ വില്‍പ്പന നടത്തുന്നത്‌. കുടുംബം പുലര്‍ത്താന്‍ പൊരി വെയിലത്ത്‌ കുടിവെള്ള വില്‍പന നടത്തുന്ന ഈ കലാകാരന്‍ തന്റെ അനുകരണ കല ഇനിയും ഉപേക്ഷിച്ചിട്ടില്ല. ജോലിത്തിരക്കിനിടയിലും അനുകരണ കലയിലൂടെ ഉപഭോക്‌താക്കളെ ചിരിപ്പിക്കാനും അദ്ദേഹം സന്നദ്ധനാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular