Saturday, May 18, 2024
HomeKeralaവന്ദേ ഭാരത് വന്നാല്‍ സില്‍വര്‍ലൈന്‍ വേണ്ടെന്ന് ബാലഗോപാല്‍; കെ റെയിലിന് ഖജനാവില്‍ പണമില്ലാത്തതിനാല്‍ നിലപാട് മയപ്പെടുത്തി...

വന്ദേ ഭാരത് വന്നാല്‍ സില്‍വര്‍ലൈന്‍ വേണ്ടെന്ന് ബാലഗോപാല്‍; കെ റെയിലിന് ഖജനാവില്‍ പണമില്ലാത്തതിനാല്‍ നിലപാട് മയപ്പെടുത്തി ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാല്‍ സില്‍വര്‍ ലൈന്‍ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ധനമന്ത്രി കെ.എന്‍.

ബാലഗോപാല്‍. വന്ദേ ഭാരത് വരുന്നതില്‍ സന്തോഷമാണ്. മുഴുവന്‍ തുകയും കേന്ദ്രം വഹിച്ചുള്ള പദ്ധതിയായതിനാല്‍ കേരളത്തിന് എതിര്‍പ്പില്ല. കേരളത്തിന് വികസനം വേണം എന്നു മാത്രം, കെ.എന്‍. ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ വന്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ പുറത്തു കടക്കാന്‍ വഴിയില്ലാതെയായ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ബജറ്റ് പിടിവള്ളിയായെന്നാണ് സൂചന. ബജറ്റില്‍ 400 വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖാപിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍, ഇടതു സര്‍ക്കാര്‍ നിലപാടു മാറ്റുകയാണെന്ന സൂചനയാണ് ബാലഗോപാലിന്റെ വാക്കുകള്‍ നല്‍കുന്നത്.

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ മറ പിടിച്ചുള്ള പ്രതികരണം സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്. ഖജനാവില്‍ പണമില്ലാത്തതും പദ്ധതി നടത്തിപ്പിന് പ്രയാസമാകുമെന്ന് കണ്ടാണ് ബാലഗോപാലിന്റെ പിന്‍മാറ്റം. എന്തു വിലകൊടുത്തും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയും മറ്റും പറഞ്ഞിരുന്നത്. സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും എതിര്‍ത്തിട്ടും പഴയ നിലപാട് ആവര്‍ത്തിച്ചിരുന്ന പിണറായി സര്‍ക്കാരിന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നിലപാടു മാറ്റത്തിനുള്ള പിടിവള്ളിയായി മാറിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular