Friday, April 26, 2024
HomeIndiaഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

രാജ്യത്ത് യുജിസി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തു വിട്ടു. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 24 സര്‍വ്വകലാശാലകളാണ് നിയമം ലംഘിച്ച് വ്യാജമായി പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍ പ്രദേശാണ് വ്യജന്‍മാരുടെ എണ്ണത്തില്‍ ഒന്നാമത്. ഇവിടെ 8 വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. തൊട്ടു പിന്നില്‍ ഡല്‍ഹിയാണ് ഡല്‍ഹിയില്‍ ഏഴ് സര്‍വ്വകലാശാലകളാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.
ഒഡീഷ , പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. കര്‍ണ്ണാടകം, കേരളം , മഹാരാഷ്ട്ര, പുതുച്ചേരി ആന്ദ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും സെന്റ് ജോണ്‍സ് എന്ന സര്‍വ്വകലാശാലയാണ് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയിലുള്ളത്.
വ്യാജ സര്‍വ്വകലാശാലകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വ്യാജ ഡോക്ടറേറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വ്യാജ സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular