Friday, April 19, 2024
HomeEditorialക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; ഓൾഡ് ട്രാഫോഡിലെ രാജകുമാരൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; ഓൾഡ് ട്രാഫോഡിലെ രാജകുമാരൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡിൽ. ഒരു പതിറ്റാണ്ടിലധികം നീണ്ട കാലത്തിന് ശേഷമാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയത്. താരം ക്ലബ്ബിലെത്തിയ കാര്യം മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ സാമൂഹ്യ മാധ്യമ പേജുകളിൽ സ്ഥിരീകരിച്ചു. റോണോയുടെ ക്ലബ്ബ് മാറ്റത്തെക്കുറിച്ച് ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ലബ്ബിന്റെ സ്ഥിരീകരണം.

റോണോയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിട്ടുണ്ട്. വെൽകം ഹോം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പറഞ്ഞാണ് താരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ക്ലബ്ബ് പങ്കുവച്ചത്.

https://www.instagram.com/p/CTFWJb1iUXo/

വെള്ളിയാഴ്ചയോടെയാണ് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് താരത്തിന്റെ ക്ലബ്ബ് പ്രവേശനം സ്ഥിരീകരിക്കുന്നത്. ആയ യുവന്റസ് വിടാൻ റോണോ ഒരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിറകെ താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

മറ്റൊരു ഇപിഎൽ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം പോകുമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ റോണോയ്ക്ക് വേണ്ടിയുള്ള ശ്രമം സിറ്റി ഉപേക്ഷിച്ചതായി പിന്നീട് വാർത്തകൾ പുറത്തുവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular