Monday, April 22, 2024
HomeEditorialഅമൂല്യനേട്ടമായി ജീവിതത്തിൽ കരുതേണ്ടത് ധന സംമ്പാദനമോ

അമൂല്യനേട്ടമായി ജീവിതത്തിൽ കരുതേണ്ടത് ധന സംമ്പാദനമോ

ധനം സമ്പാദിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാകുന്നതിനു എന്ത് കുൽസിത മാർഗവും സ്വീകരിക്കുവാൻ മനുഷ്യൻ തയാറാകുന്ന വിചിത്രമായ ഒരു കാല ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സമ്പത്തു ദൈവീക ദാനമാണെന്നു തിരിച്ചറിഞ്ഞു  സഹോദരന്റെ ആവശ്യങ്ങളിൽ അവനു കൈതാങ്ങൾ നൽകുന്നതിനു വിമുഖത കാണിക്കുകയും  ,എത്രയൊക്കെ സമ്പത്തു നാം സ്വരൂപിച്ചാലും മരണം നമ്മെ മാടിവിളിക്കുമ്പോൾ അതെല്ലാം നാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടവരാണെന്നുമുള്ള   തിരിച്ചറിവ് നഷ്ടപെടുകയും ചെയ്തിരിക്കുന്ന ബഹുഭൂരിപക്ഷ  സമൂഹമാണ് നമുക്കു ചുറ്റും കാണപ്പെടുന്നത് .

എന്റെ ഓർമയിൽ തങ്ങി നിൽക്കുന്ന, ആരോ എവിടേയോ പറഞ്ഞു കേട്ട ഒരു സംഭവകഥ , അതിങ്ങനെയാണ്.
ഒരിക്കൽ സ്കോട്ട്ലാൻഡിലെ  സഭയിലെ ഒരു അംഗത്തിന് പെട്ടന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഘീകരിക്കാനാകാതെ നിരാശനായി കഴിയുമ്പോൾ അതിൽ നിന്നും എങ്ങനെ മോചനം ലഭികാനാകുമെന്ന് ചിന്തിച്ചു ആ സഭയിലെ  പാസ്റ്റർ  ആയിരുന്ന ജോൺ വാട്സനെ സന്ദർശികുവാൻ തീരുമാനിച്ചു . തനിക്കുണ്ടായ ഭീമമായ സാംമ്പത്തിക  നഷ്ടം മൂലം ആകപ്പാടെ തകർന്നു പോയിരുന്ന ആ മനുഷ്യൻ പാസ്റ്ററെ കണ്ട മാത്രയിൽ  ഉറക്കെ വിളിച്ചു പറഞ്ഞു “എല്ലാം പോയി പാസ്റ്റർ എല്ലാം പോയി”  —എന്ത് സംഭവിച്ചു സഹോദരാ  ഒട്ടും മടിക്കാതെ പാസ്റ്റർ ചോദിച്ചു  “നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യ മരിച്ചുപോയി എന്നറിയുന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്” ആ മനുഷ്യൻ ഒന്ന് ഞെട്ടി. പാസ്റ്ററുടെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു “എൻറെ ഭാര്യയോ? അത് കേൾക്കാത്ത ഭാവത്തിൽ പാസ്റ്റർ തുടർന്നു- നിങ്ങളുടെ എല്ലാ സ്വഭാവഗുണങ്ങളും കൈവിട്ടു പോയതിൽ ഞാൻ അതിലും കൂടുതലായി ദുഃഖിക്കുന്നു. അങ്ങനെ ആ മനുഷ്യൻ വില കൊടുക്കുന്ന കാര്യങ്ങൾ ഒന്നിനു പുറകെ ഒന്നായി വാട്സൺ അക്കമിട്ട് പറയാൻ തുടങ്ങി. അവസാനം  ആ പ്രസ്താവനകൾ എല്ലാം നിഷേധിച്ചുകൊണ്ട് പാസ്റ്റർ  പറഞ്ഞ കാര്യങ്ങൾ ഒന്നും തനിക്ക് നഷ്ടമായിട്ടില്ല എന്ന് പറയാൻ ഒടുവിൽ അയാൾ നിർബന്ധിതനായി.

അയ്യോ അങ്ങനെയല്ലല്ലോ ഞാൻ വിചാരിച്ചത് പാസ്റ്റർ പറഞ്ഞു. നിങ്ങൾക്കുള്ളതെല്ലാം നഷ്ടമായി എന്നല്ലേ നിങ്ങൾ വിലപിച്ചതും ഞാൻ മനസ്സിലാക്കിയതും . അതിനുശേഷം പാസ്റ്റർ  ശാന്തനായി  സ്‌നേഹനിർഭരമായ ശാസന സ്വരത്തിൽ ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു  “സഹോദരാ യഥാർത്ഥത്തിൽ വിലയുള്ള യാതൊന്നും തന്നെ നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നോർക്കുക”.നിങ്ങൾക് നഷ്ടപെട്ടത് പണം മാത്രമാണല്ലോ?

പണത്തെപോലെ ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന, ഇത്രയധികം പേരുകളിൽ അറിയപ്പെടുന്ന വേറൊരു സാധനവും ഭൂമിയിൽ ഇല്ല എന്നതാണ് സത്യം..!!!*

*ഹേ പണമേ…**നിനക്ക് എത്ര പേരുകളുണ്ടെന്നു ചോദിച്ചാൽ മറുപടിയായി നമുക്കു ലഭിക്കുന്നത് ഇപ്രകാരമായിരിക്കും.  * ദേവാലയങ്ങളിൽ അർപ്പിച്ചാൽ  അത് *’കാണിക്ക’ അല്ലെങ്കിൽ  ‘നേർച്ച’*.സ്കൂളിൽ വിദ്യാർത്ഥികൾ നൽകുന്നത്  *’ഫീസ് ‘*.വിവാഹത്തിൽ നൽകുന്നത്  സ്ത്രീധനം.*വിവാഹമോചനത്തിൽ  *’ജീവനാംശം’.*അപകടത്തിൽ മരണപ്പെട്ടാലൊ ,വൈകല്യം സംഭവിച്ചാലൊ  കിട്ടുന്നതു  *’നഷ്ടപരിഹാരം’.*ദരിദ്രന് കൊടുത്താൽ  അത്  *’ഭിക്ഷ ‘* .തിരിച്ചു തരണമെന്ന് പറഞ്ഞ്  ആർക്കെങ്കിലും കൊടുത്താലത് *’കടം’*.പാർട്ടിക്കാർക്ക്‌ മനസ്സിൽ  പ്രാകിക്കൊണ്ട്  കൊടുക്കുന്നത്  *’പിരിവ്’*. അനാഥാലയങ്ങൾക്ക്  കൊടുത്താലത്  *’സംഭാവന ‘*. കോടതിയിൽ അടയ്ക്കുന്നത് *’ പിഴ .*. സർക്കാർ നമ്മിൽ നിന്നും വസൂലാക്കുന്നതു  *’നികുതി’.* ജോലി ചെയ്താൽ  മാസത്തിൽ കിട്ടുന്നതു ‘ശമ്പളം’.* വേല ചെയ്താൽ ദിവസവും ലഭിക്കുന്നത് *’കൂലി ‘.* വിരമിച്ച ശേഷം കിട്ടുന്നത്  *’പെൻഷൻ ‘.*,തട്ടിക്കൊണ്ടു പോകുന്നവർക്ക് നൽകുന്നത് *’മോചനദ്രവ്യം’.*ഹോട്ടൽ ജോലിയിൽ നിന്ന് കിട്ടുന്നത് *’ടിപ്പ് ‘.* ബാങ്കിൽ നിന്ന് കടം  വാങ്ങുമ്പോൾ അത് *വായ്പ’*.തൊഴിലാളികൾക്ക്  കൊടുക്കുമ്പോൾ അത് *’വേതനം’*.നിയമവിരുദ്ധമായി  വാങ്ങിയാൽ അത്  *’കൈക്കൂലി’*. ആചാര്യർക്ക്  വെറ്റിലയടക്കയിൽ വെച്ച്  കൊടുത്താൽ അത്  *ദക്ഷിണ*  ഇനി ആർക്കെങ്കിലും  സന്തോഷത്തോടെ ദാനം  ചെയ്താൽ അത്  നമ്മുടെ  *’ഔദാര്യം’*. *ഇത്രയധികം പേരുകളിൽ… ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു വസ്തുവും ഭൂമിയിൽ ഇല്ല എന്നതാണ് സത്യം!*ഇതു  തിരിച്ചറിയാൻ കഴിഞ്ഞാൽ പണ സംമ്പാദനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ സമൂല പരിവർത്തനം ഉണ്ടാകുമെന്നതിൽ സംശയമില്ല .

ആരോ വളരെ ബുദ്ധിപൂർവ്വം ഇപ്രകാരം പറഞ്ഞതായി കേട്ടിട്ടുണ്ട് പണംകൊണ്ട് കിടക്ക വാങ്ങാം.പക്ഷേ ഉറക്കം വാങ്ങാൻ സാധ്യമല്ല. പുസ്തകങ്ങൾ സമ്പാദിക്കാം, എന്നാൽ ബുദ്ധി നേടാനാകില്ല. പണം കൊടുത്താൽ ഭക്ഷണം ലഭിക്കുമെങ്കിലും വിശപ്പ് ഉണ്ടാകില്ല. വീട് വാങ്ങാം, എന്നാൽ ഒരു ഭവനം ഉണ്ടാക്കാൻ സാധ്യമല്ല. മരുന്നു വാങ്ങാം, പക്ഷെ ആരോഗ്യം ലഭിക്കുകയില്ല. പാപത്തിന്റെ  ഉല്ലാസങ്ങൾ എല്ലാം സ്വായത്തമാക്കാം, എന്നാൽ രക്ഷയുടെ സമാധാനം ലഭ്യമല്ല. മനുഷ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ വിലയുള്ള കാര്യങ്ങളൊന്നും തന്നെ പണം കൊടുത്ത് വാങ്ങാൻ സാധ്യമല്ല എല്ലാം ദൈവത്തിൻറെ വര ദാനങ്ങളാണ്. .അടുത്തകാലത്തെങ്ങാനും നിങ്ങൾക്കു  എന്തെങ്കിലും സാമ്പത്തിക  നഷ്‌ടം നേരിട്ടിട്ടുണ്ടോ, അതിനു പ്രാധാന്യം നൽകുന്നതിന് പകരം  നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുകയും അതിനേക്കാൾ ഉപരിയായി നിങ്ങൾക്കുള്ള സ്വർഗ്ഗീയ നിക്ഷേപം അമൂല്യനേട്ടമായി പരിഗണിക്കുകയും ചെയ്യുക.

നാം യഥാർത്ഥത്തിൽ സമ്പന്നനാണോ എന്നറിയണമെങ്കിൽ പണം കൊടുത്തു വാങ്ങാൻ കഴിയാത്തതു എന്തെല്ലാം നമ്മൾക്കുണ്ട് എന്ന് തിട്ടപ്പെടുത്തുക.
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular