Tuesday, April 23, 2024
HomeIndiaമൈസൂര്‍ പീഡനം പ്രതികള്‍ മലയാളികളല്ല; എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

മൈസൂര്‍ പീഡനം പ്രതികള്‍ മലയാളികളല്ല; എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

മൈസൂരില്‍ പെണ്‍കുട്ടിയെമാനഭംഗപ്പെടുത്തിയ കേസില്‍  പ്രതികള്‍ മലയാളികളല്ല. നേരത്തെ  ആണ്‍സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോയി  ബലാല്‍സംഘം ചെയ്ത സംഘം മലയാളികളാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ തിരൂപ്പൂര്‍ സ്വദേശികളാണ്. തിരുപ്പൂരില്‍ നിന്നും മൈസൂരിലെ മാര്‍ക്കറ്റില്‍ വില്പനക്കായി എത്തുന്നവരാണ് പ്രതികള്‍. ഇവര്‍ വിജനമായ സ്ഥലമായ ഇവിടെ വ്്ന്നിരുന്നു മദ്യപിക്കുന്നതു പതിവായിരുന്നു. ഈ സ്ഥലത്തെ കാഴ്ച കാണാന്‍ എത്തുന്നവരായിരുന്നു ആക്രമിക്കപ്പെട്ടത്.

കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേന്ദ്രങ്ങള്‍ ഇത്തരം സൂചനകള്‍ നല്‍കിയത്. പ്രതികള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular