Friday, April 26, 2024
HomeUSAറോബർട്ട് എഫ്. കെന്നഡിയുടെ ഘാതകന് 50 വർഷത്തിനുശേഷം പരോൾ

റോബർട്ട് എഫ്. കെന്നഡിയുടെ ഘാതകന് 50 വർഷത്തിനുശേഷം പരോൾ

കലിഫോർണിയ ∙  യുഎസ് സെനറ്ററായ റോബർട്ട് എഫ്. കെന്നഡിയെ വെടിവെച്ചു കൊന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുന്ന എഴുപത്തിയെട്ടുകാരനായ സിർഹന് അമ്പതുവർഷത്തിനുശേഷം പരോൾ അനുവദിച്ചു. ജയിൽ മോചനം ലഭിക്കുമോ എന്നത് ഗവർണറുടെ തീരുമാനത്തിനടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിനു മുമ്പു 16 തവണ പരോൾ ബോർഡ് പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു.

റോബർട്ട് എഫ്. കെന്നഡിയുടെ രണ്ടു മക്കളും (ഡഗ്‌ലസ് കെന്നഡിയും റോബർട്ട് എഫ്. കെന്നഡി ജൂനിയറും) സിർഹാന് ജയിൽ മോചനം നൽകണമെന്ന് പരോൾ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

ലൊസഞ്ചൽസിൽ ഹോട്ടലിൽ വച്ചാണ് റോബർട്ട് എഫ്. കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. തന്റെ സഹോദരനായ ജോൺ എഫ്. കെന്നഡി 1963 ൽ വെടിയേറ്റു മരിച്ചതിനുശേഷം ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുവേണ്ടിയുള്ള പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതിനെ തുടർന്നു വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനു ഹോട്ടലിൽ എത്തിയ കെന്നഡിക്കെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മറ്റു രണ്ട് പേർക്ക് പരുക്കേറ്റിരുന്നു.

പി പി ചെറിയാൻ  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular