Thursday, April 25, 2024
HomeUSAവിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചത് അധ്യാപികയിൽ നിന്നെന്ന് സിഡിസി

വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചത് അധ്യാപികയിൽ നിന്നെന്ന് സിഡിസി

മറിൻ കൗണ്ടി (കലിഫോർണിയ) ∙ വാക്സീൻ സ്വീകരിക്കാത്ത അധ്യാപികയിൽ നിന്നും ക്ലാസിലെ 12  വിദ്യാർഥികൾക്കും, മറ്റു ക്ലാസിലെ എട്ടു വിദ്യാർഥികൾക്കും, മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് രോഗിയായ അധ്യാപിക മാസ്ക് ഉപയോഗിക്കാത്തതാണ് കുട്ടികൾക്ക് രോഗം വരാൻ കാരണമെന്ന് സിഡിസി ഡയറക്ടർ റോഷ്‍ല വലൻസ്ക്കി വ്യക്തമാക്കി. എലിമെന്ററി സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ വാക്സീൻ സ്വീകരിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും അത്യാവശ്യമാണ്. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വാക്സീൻ ഇതുവരെ നൽകി തുടങ്ങിയിട്ടില്ല.

അധ്യാപികയുടെ ക്ലാസ്സിൽ ആകെ 24 കുട്ടികളുണ്ടായിരുന്നതിൽ പന്ത്രണ്ട് കുട്ടികൾക്ക് (50 ശതമാനം) കോവിഡ് ബാധിച്ചത് വളരെ ഗുരുതരമായ വിഷയമാണെന്നും ഡയറക്ടർ റോഷ്‍ല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular