Sunday, May 19, 2024
HomeKeralaസംസ്ഥാനത്ത് നാളെ മുതല്‍ കോളേജുകളും സ്കൂളുകളും ആരംഭിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ കോളേജുകളും സ്കൂളുകളും ആരംഭിക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും.

10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും നാളെ പുറത്തിറക്കും.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാര്‍ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്.

10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ഇത്തവണ ക്ലാസ്.നിലവില്‍ ഉച്ചവരെയായിരുന്നു ക്ലാസുകള്‍ . അവയാണ് പുന:ക്രമീകരിച്ചത്. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 14നാണ് ആരംഭിക്കുക. ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും വകുപ്പ് നാളെ പുറത്തിറക്കും. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇത്തവണ സ്കൂളുകള്‍ തുറക്കുമ്ബോള്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നത്. മോഡല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും വേഗത്തിലാക്കി. സ്കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം, കോളേജുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച്‌ ക്ലാസുകള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular