Thursday, December 2, 2021
HomeKeralaവടി കൊടുത്തു അടി വാങ്ങി; കൊടിക്കുന്നില്‍ വിവാദത്തില്‍

വടി കൊടുത്തു അടി വാങ്ങി; കൊടിക്കുന്നില്‍ വിവാദത്തില്‍

വടി കൊടുത്തു അടി വാങ്ങിയിരിക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രിയുടെ മകളെ  പട്ടികജാതി പട്ടികവര്‍ഗത്തിലെ  മിടുക്കരായ യുവാക്കളെ കൊണ്ടു കെട്ടിക്കേണ്ടതായിരുന്നു അങ്ങനെ നവോത്ഥാനം പ്രഖ്യാപിക്കണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ വാക്കുകളുടെ സാരംശം. എന്നാല്‍ പ്രഖ്യാപനം ആദ്യം വീടുകളില്‍ നടത്തണമെന്നാണ് കൊടിക്കുന്നില്‍ ഉദ്ദേശിച്ചത്. പക്ഷേ, പാളി പോയി.  സോഷ്യല്‍മിഡീയയും   ഡിവൈഎഫ്‌ഐയും മന്ത്രിമാരും  സമ്മതിക്കുന്നില്ല. അവരെല്ലാം കൊടിക്കുന്നിലിനെതിരേ  രംഗത്തു വന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നില്‍ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊടിക്കുന്നിലിന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തുവന്നു. കൊടുക്കുന്നില്‍ സുരേഷിന്റേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്. ദളിതനായതിനാല്‍ കെപിസിസി അധ്യക്ഷനാക്കിയില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നില്‍. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്നും റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular