Saturday, July 27, 2024
HomeEditorialപ്രാര്‍ഥനകള്‍ വിഫലം; മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു

പ്രാര്‍ഥനകള്‍ വിഫലം; മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു

മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരണപ്പെട്ടു . റയാന്‍ മരിച്ചതായി മൊറോക്കന്‍ സര്‍ക്കാര്‍ ആണ് സ്ഥിരീകരിച്ചത് .
കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ അഞ്ച് ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു പുറത്തെടുക്കാനായത്. ഒരു നാടിന്റെ മുഴുവന്‍ കാത്തിരിപ്പും സാമൂഹിക മാധ്യമങ്ങളിലെ സേവ് റയാന്‍ ക്യാംപെയ്നും വിഫലമാക്കിയായിരുന്നു റയാന്‍ വിട പറഞ്ഞത്. എന്നാല്‍,കനത്ത മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നിട്ടും അതെല്ലാം അതിജീവിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സിനകത്തേക്ക് ഓടി. ഇതിന് തൊട്ടുപിന്നാലെ മാതാപിതാക്കളും ആംബുലന്‍സിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്മരിക്കുന്ന രംഗത്തിനൊടുവില്‍ പരിശോധനകള്‍ക്ക് പിന്നാലെയായിരുന്നു റയാന്‍ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തിയത് .
RELATED ARTICLES

STORIES

Most Popular