Thursday, May 2, 2024
HomeKeralaവാവ ആരോഗ്യം വീണ്ടെടുത്തു; ഇന്ന് ആശുപത്രി വിടും; ഇപ്പോള്‍ നല്‍കുന്നത് മുറിവ് ഉണങ്ങാനുള്ള മരുന്ന് മാത്രം

വാവ ആരോഗ്യം വീണ്ടെടുത്തു; ഇന്ന് ആശുപത്രി വിടും; ഇപ്പോള്‍ നല്‍കുന്നത് മുറിവ് ഉണങ്ങാനുള്ള മരുന്ന് മാത്രം

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും.

ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. നിലവില്‍ മുറിവ് ഉണങ്ങാനുള്ള മരുന്ന് മാത്രമാണ് വാവയ്‌ക്ക് നല്‍കുന്നതെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

വാവ സുരേഷിനെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകാനായി പ്രത്യേക ആംബുലന്‍സ് സജ്ജമാക്കി. ഡോക്ടര്‍മാര്‍ രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വാവ സുരേഷിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്രയും ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞതും 65 കുപ്പി ആന്റിവെനം നല്‍കിയതും ശരീരത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്രമത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ജനുവരി 31നാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പാമ്ബിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിന് മുകള്‍ഭാഗത്ത് പാമ്ബ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular