Wednesday, May 8, 2024
HomeKeralaനേപ്പാളുകാരി സുഷമ വൈക്കത്തെ ശ്യാംകുമാറിന് ജീവിതസഖി

നേപ്പാളുകാരി സുഷമ വൈക്കത്തെ ശ്യാംകുമാറിന് ജീവിതസഖി

തലയോലപറമ്ബ് > മലയാളി യുവാവിന്‌ ജീവിതസഖിയായി നേപ്പാളി പെണ്‍കുട്ടി. നേപ്പാള്‍ ഭഗത്പൂര്‍ സ്വദേശി കൈജുവിന്റെ മകള്‍ സുഷ്‌മ കൈജു(26)വാണ് അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വൈക്കം മറവന്‍തുരുത്ത് കടുക്കര ചെത്തിക്കാടന്‍തറയില്‍ സി വി ശശി, ഷീല ശശി ദമ്ബതികളുടെ മകന്‍ ശ്യാംകുമാറിന്റെ(28) ജീവിതസഖിയായത്.

കഴിഞ്ഞദിവസം ശ്യാമിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ തലയോലപറമ്ബ് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം.

കോട്ടയം എംജി സര്‍വകലാശാലയില്‍ ബിഹേവിയറല്‍ സയന്‍സില്‍ ബിരുദ പഠനത്തിനായാണ് നേപ്പാളിലെ പൊലീസ് ഓഫീസറുടെ മകളായ സുഷ്‌മ കേരളത്തിലെത്തിയത്. ശ്യാംകുമാറിന്റെ പിതൃ സഹോദരന്റെ മകള്‍ സ്നേഹ മോഹന്‍ദാസും സുഷ്‌മയ്ക്കൊപ്പം ബിരുദപഠനത്തിനുണ്ടായിരുന്നു. സ്നേഹയുമായുള്ള ആത്മബന്ധത്തെ തുടര്‍ന്ന് സുഷ്‌മ സ്നേഹയുടെ മറവന്‍തുരുത്തിലെ വീട്ടിലെത്തിയപ്പോഴാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹീല്‍മെഡ് എന്ന കമ്ബനി ഉടമയും ഡിവൈഎഫ്‌ഐ തലയോലപ്പറമ്ബ് ബ്ലോക്ക് കമ്മിറ്റിയംഗവും കൂടിയായ ശ്യാംകുമാറിനെ പരിചയപ്പെട്ടത്‌.

പരിചയം പിന്നീട് പ്രണയവും ഒടുവില്‍ വിവാഹത്തിലുമെത്തി. ബിരുദത്തിന് ശേഷം സുഷ്മ ബിഹേവിയറല്‍ സയന്‍സില്‍ എം എ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബാംഗ്ലൂരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന ഈവ്സ്കൂളില്‍ അധ്യാപികയായി. കോവിഡിനെ തുടര്‍ന്ന് മറവന്‍തുരുത്തില്‍ ഭര്‍ത്താവിന്റെ വീട്ടിലുള്ള സുഷ്മ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular