Sunday, May 19, 2024
HomeKeralaലോകായുക്ത ഭേദഗതി ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ലോകായുക്ത ഭേദഗതി ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. രണ്ടാഴ്ച മുമ്ബാണ് ഒാര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

ഒാര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ നിയമോപദേശമടക്കം തേടിയിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ച്‌ ഒാര്‍ഡിനന്‍സിന്റെ സാഹചര്യം വിശദീകരിക്കുകയം ചെയ്തു. തുടര്‍ന്നാണ് ഒാര്‍ഡിനന്‍സില്‍ ഇന്ന് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

ഒാര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ലോകയുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഒാര്‍ഡിനന്‍സെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular