Friday, April 26, 2024
HomeKeralaമുസ്ലീംലീഗ് നേതാവ് പിഎംഎ സലാം; ഹരിതയോട് തോറ്റവര്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു

മുസ്ലീംലീഗ് നേതാവ് പിഎംഎ സലാം; ഹരിതയോട് തോറ്റവര്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു

ഹരിതയുടെ മുന്നില്‍  മുസ്ലീംലീഗു നേതാക്കളും  എംഎസ്എഫ് വിദ്യാര്‍ഥിനേതാക്കളും പരാജയപ്പെട്ടു.  ഹരിതയുടെ മുന്നില്‍  പരാജയം ഏറ്റു പറഞ്ഞതോടെ മുസ്ലീംലീഗ് നേതാക്കളില്‍  ചിലരുടെ ധാര്‍ഷ്ട്യം പത്രക്കാരോടാണ്. ഹരിത വിഷയത്തില്‍ പ്രതികരണം തേടി തനിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി പി എം എ സലാം. ഹരിത പ്രശ്നം പരിഹരിക്കാന്‍ ലീഗിന് അറിയാമെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നുമായിരുന്നു സലാമിന്റെ പ്രതികരണം. മുസ്ലി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സലാം.

ലീഗില്‍ ഒരു പ്രശ്നവുമില്ല. ഹരിതയ്ക്കു പിന്നാലെ നടക്കാന്‍ മാധ്യമങ്ങള്‍ക്കു നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയതു ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് പരാതി നല്‍കിയവരോടു ചോദിക്കണമെന്നും സലാം പറഞ്ഞു.മുസ്ലിം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനാണ് യോഗം ചേരുന്നത്. ഹരിത വിവാദം യോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് അദ്ദേഹം അറിയിച്ചു.

എംഎസ്എഫ് സംസ്ഥാന നേതാവ് ക്ഷമ ചോദിച്ചു കഴിഞ്ഞു. ലീഗിനുള്ളില്‍ ഒരു വിഭാഗം ഹരിതയ്ക്കു വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നു. തെറ്റു ചെയ്തവര്‍ എംഎസ്എഫാണെന്നു വ്യക്തമായിട്ടും ഹരിതയുടെ പ്രവര്‍ത്തനത്തെ മരവിപ്പിച്ചതാണ് പ്രശ്‌നമായത്.   കോളജുകളിലെ വനിത വിദ്യാര്‍ഥിനി സംഘടനയാണ് ഹരിത. ഇവര്‍ എംഎസ്എഫിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular