Friday, March 29, 2024
HomeKeralaകോണ്‍ഗ്രസ് ഡിസിസി ലിസ്റ്റിലുള്ളവര്‍ നനഞ്ഞ പടക്കം; റാഞ്ചാന്‍ പി.സി....

കോണ്‍ഗ്രസ് ഡിസിസി ലിസ്റ്റിലുള്ളവര്‍ നനഞ്ഞ പടക്കം; റാഞ്ചാന്‍ പി.സി. ചാക്കോ

കോണ്‍ഗ്രസിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു പ്രഖ്യാപനം വന്നാല്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിക്കും.  പ്രമുഖരില്‍ പലരും  എന്‍സിപിയിലേക്കു പോകും. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഇതിനായി അവസരം കാത്തിരിക്കുകയാണ്. മലബാര്‍മേഖലയില്‍ നിന്നും  മധ്യ കേരളത്തില്‍ നിന്നും

എന്‍സിപിയിലേക്കു  പോകാന്‍ നേതാക്കള്‍ കാത്തിരിക്കുകയാണ്.  ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍  ആള്‍ബലമില്ലാത്ത  നേതാക്കളെയാണ് പ്രസിഡന്റായി പരിഗണിക്കുന്നത്.  സമുദായ സമവാക്യം നോക്കിയും ഗ്രൂപ്പു നോക്കിയും   എസ് അശോകനെയാണ് നിശ്ചയിക്കുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മേല്‍ക്കോയ്മയുള്ള ഇടുക്കി പോലുള്ള മേഖലയില്‍  ഇത്തരം പരിഗണനയൊന്നുമില്ല.  ആള്‍ബലവും പാര്‍ട്ടിയെ നയിക്കാനുള്ള കഴിവുമാണ്  നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. വി.ടി ബല്‍റാം, ശബരിനാഥ് തുടങ്ങിയവരെല്ലാം തഴഞ്ഞു. മലപ്പുറം പോലുള്ള ജില്ലയില്‍  വി.എസ്. ജോയിയെ പോലുള്ള വിദ്യാര്‍ഥി നേതാവിനെയാണ് പരിഗണിക്കുന്നത്.  ഇതെല്ലാം കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സോണിയാഗാന്ധിയുടെ കൈയിലിരിക്കുന്ന ലിസ്റ്റിനെ സംബന്ധിച്ചു പരാതികള്‍ ധാരാളമാണ് കേരളത്തില്‍ നിന്നും എത്തുന്നത്.  ഗ്രൂപ്പിനെ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പറയുമ്പോഴും  കേരളത്തില്‍ ഗ്രൂപ്പ് വളര്‍ത്താനും പാര്‍ട്ടിയെ തളര്‍ത്താനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  ഒരു സമരത്തിനു പത്ത് പേരെ പോലും എത്തിക്കാന്‍ കഴിവില്ലാത്ത നേതാക്കളെയാണ്   ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular