Friday, March 29, 2024
HomeKeralaഡിസിസി പ്രസിഡന്റ് പട്ടികയില്‍ പരാതി പ്രളയം

ഡിസിസി പ്രസിഡന്റ് പട്ടികയില്‍ പരാതി പ്രളയം

സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് സമര്‍പ്പിച്ചു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പട്ടികയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പരാതി പ്രവാഹം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വി.ഡി. സതീശനും ചേര്‍ന്ന് പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രധാന ആരോപണം.
ഇരുവരേയും പിന്തുണയ്ക്കുന്നവരെ മാത്രമാണ് ഡിസിസി പ്രസിഡന്റ്മാരായി നിയമിക്കാന്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളെ അവഗണിക്കുന്നതായും ഒരു വിഭാഗം ആരോപിക്കുന്നു. ദളിതരെ പൂര്‍ണ്ണമായി അവഗണിച്ചെന്നാണ് മറ്റൊരു ആക്ഷേപം.
പട്ടികയില്‍ വനിതാ പ്രാതിനിധ്യമില്ലെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിനിടെ തിരുവനന്തപുരത്ത് പാലോട് രവിയേയും മലപ്പുറത്ത് വി.എസ്. ജോയിയേയും അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രാദേശിക നേതൃത്വം രംഗത്ത് വന്നുകഴിഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular