Friday, March 29, 2024
HomeUSAഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റ: 5നു,മുഖ്യാതിഥി എംഎൽ എ അഡ്വ:പ്രമോദ് നാരായണൻ

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റ: 5നു,മുഖ്യാതിഥി എംഎൽ എ അഡ്വ:പ്രമോദ് നാരായണൻ

ഡാളസ് :ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു .
സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിക്കുന്ന  ആഘോഷ പരിപാടികളിൽ ഡാളസ് സൗഹൃദ വേദി  പ്രഡിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിക്കും.  റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായൺ മുഖ്യാതിഥിയായി പങ്കെടുക്കും.
യോഗത്തിൽ ഡാളസിലെ സാംസ്‌കാരിക നേതാവും കവിയുമായ ലാനാ പ്രസിഡന്റു ജോസെൻ ജോർജ് ഓണ സന്ദേശം നൽകും..
തുടർന്ന്  അജയകുമാർ , ഷീബാ മത്തായി ഡാളസിലെ പ്രമുഖരായ സാംസ്‌കാരിക നേതാക്കൾ എന്നിവർ ഓണം ആശംസകൾ അറിയിക്കും. വിവിധ കലാപരിപാടികളും  ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു
ഡാളസിലെ എല്ലാ മലയാളികളെയും ഈ സൂം മീറ്റിംഗിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിച്ചു
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular