Saturday, May 18, 2024
HomeIndia'പിഴച്ചാല്‍ യുപി കേരളമോ ബംഗാളോ ആയി മാറും' : വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി യോഗി ആദിത്യനാഥ്

‘പിഴച്ചാല്‍ യുപി കേരളമോ ബംഗാളോ ആയി മാറും’ : വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി യോഗി ആദിത്യനാഥ്

ലക്നൗ: വോട്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചാല്‍ യു.പി കേരളമോ ബംഗാളോ കശ്മീരോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ്.

യു.പിയില്‍ ആദ്യഘട്ട പോളിംഗ് നടക്കുന്നതിനിടയില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയായിരുന്നു അദ്ദേഹം. ഭയമില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ വീഡിയോ ഉത്തര്‍പ്രദേശ് ബിജെപിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷം, സംസ്ഥാനത്ത്‌ പല അത്ഭുതങ്ങളും നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എനിക്ക് വോട്ടു നല്‍കിയാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാണ് ലഭിക്കുന്നതെന്ന് യോഗി വ്യക്തമാക്കി. വോട്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചാല്‍ യു.പി, കേരളമോ ബംഗാളോ കശ്മിരോ ആകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

വളരെയധികം ആത്മാര്‍ത്ഥതയോടെയാണ് യു.പിയില്‍ ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് യോഗി പറഞ്ഞു. നിങ്ങള്‍ക്കത് കാണുവാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ 50 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular