Thursday, July 18, 2024
HomeIndiaയുപി കേരളമായാല്‍ ; യോഗിയെ ടാഗ് ചെയ്ത് മാസ് മറുപടിയുമായി പിണറായി

യുപി കേരളമായാല്‍ ; യോഗിയെ ടാഗ് ചെയ്ത് മാസ് മറുപടിയുമായി പിണറായി

ഉത്തര്‍ പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് ഉരുളയ്ക്കുപ്പേരി പോലെ മാസ് മറുപടിയുമായി പിണറായി. യോഗിയെ ടാഗ് ചെയ്താണ് പിണറായി സോഷ്യല്‍ മീഡിയയില്‍ മറുപടി കുറിച്ചത്. യുപി കേരളം പോലെ ആയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നില്ലെന്നും ഇതാണ് യു.പിയിലെ ജനങ്ങളും ആഗ്രഹിക്കേണ്ടതെന്നും പിണറായി ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് മറുപടി. ‘യു.പി കേരളം പോലെ ആകുന്നതിനെ യോഗി ഭയക്കുകയാണല്ലോ. അങ്ങനെ യു.പി കേരളത്തെപ്പോലെ ആയാല്‍, മികച്ച വിദ്യാഭ്യാസം,ആരോഗ്യ സംവിധാനം, സാമൂഹിക അഭിവൃദ്ധി, ജീവിത നിലവാരം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ആസ്വദിക്കാന്‍ യു.പിക്ക് ആകും.

യോഗിയുടെ പരാമര്‍ശത്തിനെതിരെ സീതാറാം യെച്ചൂരിയും രംഗത്തുവന്നിരുന്നു. നീതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാന്‍ യു.പി ബി.ജെ.പിയെ തുരത്തി ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശുകാര്‍ സൂക്ഷിക്കണമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കശ്മീരോ ബംഗാളോ കേരളമോ പോലെ ആകുമെന്നും യോഗി രാവിലെ പ്രസ്താവന നടത്തിയിരുന്നു.

RELATED ARTICLES

STORIES

Most Popular