Thursday, July 18, 2024
HomeUSAപന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ഫിസിക്കൽ തെറാപ്പിക്ക് വിധേയനായി

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ഫിസിക്കൽ തെറാപ്പിക്ക് വിധേയനായി

മേരിലാന്റ് ∙ ജനുവരി 7ന് പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബനറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു. ഇപ്പോൾ ഫിസിക്കൽ തെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്ന് മേരിലാന്റ് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു. ജനുവരി 28 നാണ് തെറാപ്പി ആരംഭിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസം പിന്നിട്ടപ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റു നിൽക്കുന്നതിന് ഫിസിക്കൽ തെറാപിസ്റ്റിന്റെ സഹായത്താൽ കഴിഞ്ഞുവെന്നും ഇവർ വെളിപ്പെടുത്തി.

‌എക്കൊ കാർഡിയോഗ്രാമിനുശേഷം ഹൃദയത്തിന്റെ പ്രവർത്തനം ക്രമമായി നടക്കുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അടുത്തഘട്ടം എഴുന്നേറ്റ് സ്വയം നിൽക്കുന്നതിനും നടക്കുന്നതിനും കഴിയുമെന്നാണ് ഡേവിഡിനെ  പരിശോധിക്കുന്ന ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. എത്രനാൾ പന്നിയുടെ ഹൃദയം ഡേവിഡിൽ പ്രവർത്തിക്കുമെന്ന് പറയാൻ കഴിയുകയില്ല. ഒരു മാസം പിന്നിട്ടിട്ടും ഹൃദയം പ്രവർത്തിക്കുന്നുവെന്നതു ശാസ്ത്ര ലോകത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു.

അമേരിക്കയിൽ 100,000 ത്തിലധികം പേരാണ് ഹൃദയം മാറ്റിവയ്ക്കുന്നവരുടെ ലിസ്റ്റിൽ ഉള്ളത്. ശരാശരി 17 പേർ അവയവം ലഭിക്കാതെ പ്രതിദിനം മരിക്കുന്നുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

RELATED ARTICLES

STORIES

Most Popular