Saturday, July 27, 2024
HomeGulfമാസ്റ്റര്‍ വിഷന്‍ പുരസ്‌ക്കാരം ജസ്റ്റീസ് കമാല്‍ പാഷ മുഖ്യാതിഥി.

മാസ്റ്റര്‍ വിഷന്‍ പുരസ്‌ക്കാരം ജസ്റ്റീസ് കമാല്‍ പാഷ മുഖ്യാതിഥി.

ദുബയ്: ടെലിവിഷന്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് മാസ്റ്റര്‍ വിഷന്റെ ആ വര്‍ഷത്തെ പുരസ്‌ക്കാരം വിതരണം മാര്‍ച്ച്‌ 19 ന് അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ വെച്ച്‌ നടത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എംഎം റഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഫലമീ യാത്ര എന്ന ടിവി പരിപാടിയുടെ 600 മത് എപ്പിസോഡ് ഇതിനോടനുബന്ധിച്ച്‌ നടക്കും. ജസ്റ്റീസ് കമാല്‍ പാഷ മുഖ്യതിഥിയായിരിക്കും. സഞ്ജയ് കുമാര്‍ ഗരുദ് ഐപിഎസ് മാധ്യമ പ്രവര്‍ത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ഡോ. അരുണ്‍ കുമാര്‍, പിജി സുരേഷ് കുമാര്‍, പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്, അപര്‍ണ സെന്‍, അരുണ്‍ സിംങ്, അലി അല്‍ ഷൗഖ്, മസ്ഹര്‍ ഫറൂഖി, നവാല്‍ അല്‍ റമാഹി തുടങ്ങിയവര്‍ക്ക് പുരസ്‌ക്കാാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ഹരികുമാര്‍, ഫിറോസ് അബ്ദുല്ല, ബിനോയ് വര്‍ഗീസ് അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

STORIES

Most Popular