Saturday, December 4, 2021
HomeCinema'രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങി';...

‘രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങി’; വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

‘ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷാ ഫീസ് നൽകാൻ വീട്ടുകാരുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താൻ സഹായം ചോദിച്ചത്’

ആറാം ക്ലാസിൽ പഠിക്കുമ്പോൾ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷാ ഫീസ് നൽകാൻ വീട്ടുകാരുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താൻ സഹായം ചോദിച്ചത്. എന്നാൽ അയാൾ രണ്ടു രൂപ നൽകി, തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തതായും രഞ്ജു രഞ്ജിമാർ പറയുന്നു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ലെന്ന് അവർ പറഞ്ഞു.

പിന്നീട കുറേ വർഷങ്ങൾ കഴിഞ്ഞാണ് അന്ന് രണ്ടു രൂപയ്ക്ക് പകരം താൻ അനുഭവിച്ചതിനെ കുറിച്ച് മനസിലാക്കുന്നതെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു. അന്ന് ഉപദ്രവിച്ച ആളുടെ വീടും സ്ഥലവും പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏറെ ഭീകരമായ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രഞ്ജു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular