Friday, April 19, 2024
HomeKeralaജോസ് കെ മാണി വെട്ടില്‍

ജോസ് കെ മാണി വെട്ടില്‍

എല്‍ഡിഎഫിലേക്കു പോകുകയും ഭരണത്തിന്റെ ഭാഗമാകുകയും ചെയ്ത ജോസ് കെ മാണി വെട്ടിലായി. മധുരിച്ചിട്ടു ഇറക്കാനും കയ്യിച്ചിട്ടുതുപ്പാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. സംസ്ഥാന സര്‍ക്കാരും പിണറായിവിജയനും പറയുന്നതു സമ്മതിക്കാതെ അവരെ പിന്തുണയ്ക്കാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥ. നിയമസഭയിലെ കയ്യാങ്കളി വിഷയം തന്നെ ഉദാഹരണം. ജോസ് കെ മാണിയ്ക്കു സ്വന്തം പിതാവിനെ പോലും തഴയേണ്ടിവന്നിരിക്കുന്നു. അഴിമതിക്കാരനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ വിഷയം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും നിയമസഭയ്ക്കുള്ളില്‍ പ്രവേശിപ്പിക്കുന്നതിനെ പ്രതിപക്ഷം തടഞ്ഞില്ല. തടയാന്‍ ശ്രമിച്ചതു കെ.എം.മാണിയെ മാത്രം. മാണിയെ ഏറ്റവും അധികം പ്രാവശ്യം കള്ളനെന്നു വിളിച്ചതും ഈ പ്രതിപക്ഷമാണ്. അവസാനം ഈ പ്രതിപക്ഷം ഭരണകക്ഷിയായപ്പോള്‍ കേസായി.

അഴിമതിക്കാരനായ കെ.എം.മാണിയ്‌ക്കെതിരേയുള്ള സമരമായി സുപ്രീംകോടതിയില്‍ ആദ്യം എത്തി. എന്നിട്ടും ജോസ് കെമാണിക്കു ഒരക്ഷരം സംസാരിക്കാന്‍ പോലും സാധിച്ചില്ല. കെ.എം.മാണിയെ അപമാനിച്ചെന്നു ഇപ്പോഴത്തെ പ്രതിപക്ഷം പറഞ്ഞിട്ടും ചിരിച്ചുകൊണ്ടുനിന്ന നല്ല മകനാണ് ജോസ് കെ മാണി.

ജോസ് കെ മാണിക്കു ഇതു പോലൊരു കെണി കിട്ടാനില്ല. രാഷ്ട്രീയനേട്ടം മാത്രം നോക്കിയുള്ള ഓട്ടത്തിലാണ് ജോസ് കെ മാണി. അന്നു എംഎല്‍എയായിരുന്ന ശിവന്‍കുട്ടിയാണ് താണ്ഡവ നൃത്തം നടത്തി അക്രമത്തിനു നിയമസഭയില്‍ നേതൃത്വം നല്കിയത്. എന്നിട്ടും ശിവന്‍കുട്ടിയെ പിന്തുണക്കുന്ന ജോസിനെയാണ് കേരള ംകണ്ടത്.

റോഷി അഗസ്റ്റിന്‍ ഇപ്പോള്‍ മന്ത്രിയാണ്. ജോസ് കെമാണി ശക്തമായ അഭിപ്രായം പറഞ്ഞാല്‍ എല്‍ഡിഎഫില്‍ നിന്നും പുറത്തു പോകേണ്ടിവരും. അപ്പോള്‍ റോഷി വന്നില്ലെങ്കില്‍ പാര്‍ട്ടി പിളരും. കുറച്ചു പേര്‍ റോഷിക്കൊപ്പം എല്‍ഡിഎഫില്‍ നില്ക്കും. അധികാരത്തിനും പദവിക്കും വേണ്ടി സ്വന്തം പാര്‍ട്ടികളെ മറക്കുന്നവരായി നമ്മുടെ നേതാക്കള്‍ മാറി കഴിഞ്ഞു.

 

അദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular