Saturday, July 27, 2024
HomeUSAജഡ്ജ് കെ.പി. ജോർജിന് പിന്നിൽ നമുക്ക് അണിനിരക്കാം; ഏർലി വോട്ടിംഗ് തിങ്കൾ...

ജഡ്ജ് കെ.പി. ജോർജിന് പിന്നിൽ നമുക്ക് അണിനിരക്കാം; ഏർലി വോട്ടിംഗ് തിങ്കൾ മുതൽ

ഹൂസ്റ്റണ്‍: ടെക്‌സാസിൽ പ്രൈമറി തെരെഞ്ഞെടുപ്പിൽ ഏർലി  വോട്ടിംഗ് തിങ്കളാഴ്ച്ച മുതൽ. ഫെബ്രുവരി 14 മുതല്‍ 25 വരെ. മാര്‍ച്ച് ഒന്നിനാണ് പ്രൈമറി ഇലക്ഷന്‍.

പ്രൈമറിയിൽ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ.പി ജോര്‍ജ്  വീണ്ടും  ജനവിധി തേടുന്നു.

പാർട്ടി അടിസ്ഥാനത്തിലാണ് പ്രൈമറി. പോളിങ് ബൂത്തിൽ  ചെന്ന് ഇന്ന പാർട്ടി ആണെന്ന് പറഞ്ഞാൽ മതി. പക്ഷെ  ബൂത്തിൽ ഡമോക്രാറ്റ്  എന്ന് പറഞ്ഞു ചെന്നാൽ പിന്നെ ഡമോക്രാറ്റുകൾക്ക് മാത്രമേ വോട്ടു ചെയ്യാനാകൂ. രണ്ട് പാർട്ടിയിലുമുള്ള സുഹൃത്തുക്കൾക്കും വേണ്ടി വോട്ട് ചെയ്യാമെന്ന് കരുതിയാൽ അത് നടക്കില്ല. പാർട്ടി മാത്രം നോക്കിയാൽ വോട്ട് പാഴായി എന്ന്  വരും.

വിജയിക്കുമെന്ന് പൊതുവെ ഉറപ്പായ  ജഡ്ജ് കെ.പി. ജോർജിന് തന്നെ വോട്ട് ചെയ്യണമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.  വോട്ട് പാഴാക്കേണ്ടതില്ല. അതിനു പുറമെ നമ്മുടെ ഒരു സ്ഥാനാർത്ഥിയെ നമ്മൾ തുണച്ചില്ലെങ്കിൽ പിന്നെ ആര് തുണക്കും?

ഒരാൾ ഒരു സ്ഥാനത്തു വരുമ്പോൾ വ്യക്തിപരമായി നമുക്ക് എന്ത് കിട്ടി എന്നതല്ല പ്രശനം. നമ്മുടെ സമൂഹത്തെ അത് എത്രമാത്രം ശാക്തീകരിക്കുന്നു എന്നാതാണ് ചിന്തിക്കേണ്ടത്. കമലാ ഹാരിസ് വൈസ് പ്രസിഡന്റായത് കൊണ്ട് നമുക്ക് വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടായിട്ടില്ലായിരിക്കാം. പക്ഷെ ഒരു സമൂഹമെന്ന നിലയിൽ എത്ര വലിയ അഗീകാരമാണ്  നമുക്ക് ലഭിച്ചത്?

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി കെ.പി.ജോർജിനെ വീണ്ടും തിരഞ്ഞെടുത്താൽ?

രാജ്യത്തെ തന്നെ മികച്ച കൗണ്ടികളിൽ ഒന്നായി ഫോർട്ട് ബെൻഡ് കൗണ്ടി മാറിയതിൽ  ജഡ്ജ് കെ.പി. ജോർജിന്റെ സംഭാവന ചെറുതല്ല. അതുകൊണ്ടുതന്നെ കൗണ്ടി ജഡ്ജാകാൻ വീണ്ടും അങ്കക്കളത്തിൽ ഇറങ്ങുമ്പോൾ വിജയപ്രതീക്ഷയേറെയാണ്.

കൗണ്ടിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന അദ്ദേഹത്തിന് നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള കഴിവും മനസ്സും തന്നെയാണ്, ജനഹൃദയങ്ങളിൽ അനുപമമായ സ്ഥാനം നേടിയെടുക്കാനുള്ള പ്രധാന കാരണം. വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹമായ സേവനപരതയുടെ നീണ്ടവർഷങ്ങൾ സമ്മാനിച്ച ജീവിതപങ്കാളിയും ഫോർഡ് ബെൻഡ് ഐ എസ് ഡി ഗ്രാജുവേഷൻ നേടിയ മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത്.

ഫോർട്ട് ബെൻഡ് ISD സ്കൂളിന്റെ ബോർഡ് അംഗമായി രണ്ടു ടേമിൽ സേവനമുഷ്ഠിച്ച ജോർജിന് സാമ്പത്തിക സേവന വ്യവസായ രംഗത്ത് 25 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. ചെറുകിട ബിസിനസ്സുകൾ സ്വതസിദ്ധമായ സാമ്പത്തിക ആസൂത്രണ രീതികളിലൂടെ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിനുള്ള പാടവം പ്രശംസനീയമാണ്.

മെച്ചപ്പെട്ട എമർജൻസി  മാനേജ്മെന്റ്, സുതാര്യത, യുവാക്കളുടെ ശാക്തീകരണം എന്നിങ്ങനെ അദ്ദേഹം കൗണ്ടി ജഡ്ജിയായിരിക്കെ നിരവധി ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു.വിവിധ വിഷയങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാനും കഴിഞ്ഞു.

കഴിഞ്ഞ ടേമിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലത് ചുവടെ കൊടുക്കുന്നു:

കോവിഡ് പ്രതികരണം

പൂർണ്ണമായി വാക്സിനേഷൻ എടുത്ത താമസക്കാരുടെ  നിരക്കിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കൗണ്ടിക്കുള്ളത്.

കോവിഡ്  പരിശോധന നടത്തുന്നതിലും  സംസ്ഥാനത്തെ മുൻനിര കൗണ്ടികളിൽ ഒന്നാണ് ഫോർട്ട് ബെൻഡ് കൗണ്ടി.

ഫോർട്ട് ബെൻഡ് നിവാസികളുടെ സംരക്ഷണത്തിനായി പരിസരപ്രദേശങ്ങളിൽ എല്ലാം  വാക്സിൻ സൈറ്റുകൾ ആരംഭിച്ചതും നേട്ടങ്ങളിൽ ഒന്നാണ്.

ദുരന്തമുഖങ്ങളിലെ തയ്യാറെടുപ്പുകൾ 

കൊടുങ്കാറ്റിനെത്തുടർന്ന് കൗണ്ടി നിവാസികൾ പരിഭ്രാന്തരായഘട്ടത്തിൽ ഉടനടി  നിരവധി സഹായ കേന്ദ്രങ്ങൾ തുറന്നു.

ഒന്നിലധികം എമർജൻസി ഓഫീസുകൾ സംയോജിപ്പിച്ചുകൊണ്ട് പണം ലാഭിക്കുകയും  ഏകോപനവും ആശയവിനിമയവും മെച്ചപ്പെടുത്തുകയും ചെയ്തു.

അടിയന്തര അറിയിപ്പുകൾ ടെക്സ്റ്റ് മെസേജിലൂടെ എത്തിക്കുന്ന സംവിധാനം തുടങ്ങി.

മൊബിലിറ്റി

പൊതുഗതാഗത സൗകര്യം നവീകരിച്ചു.

പരിസരപ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ഡോളറിന്റെ ഗതാഗത വികസന പദ്ധതികൾ ആരംഭിച്ചു.
മികച്ച റോഡുകൾ, പാലങ്ങൾ, പൊതുഗതാഗതം, കാൽനട നടപ്പാതകൾ, ട്രാഫിക് സുരക്ഷാ പദ്ധതികൾ എന്നിങ്ങനെ ഈ രംഗത്തെ നേട്ടങ്ങളുടെ പട്ടിക നീളുന്നു.

വെള്ളപ്പൊക്ക ലഘൂകരണം

 ഇരുപത്തിയഞ്ചോളം വെള്ളപ്പൊക്ക ലഘൂകരണ- നിയന്ത്രണ പദ്ധതികളിൽ ചരിത്രപരമായ നിക്ഷേപം നടത്തി.

ഫ്ലഡ് നെറ്റ്‌വർക്ക് ക്യാമറ പദ്ധതിക്ക് ധനസഹായം നൽകി.

പ്രാദേശിക വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികൾ നടപ്പിലാക്കാൻ യുഎസ് ആർമി കോർ  ഓഫ് എഞ്ചിനീയർമാരുമായി സഹകരിച്ചു.

കമ്മ്യൂണിറ്റി റിസോഴ്സ്

ആളോഹരി സെൻസസ് പ്രതികരണ നിരക്കിൽ ഫോർട്ട് ബെൻഡാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്.
കൂടുതൽ പാർക്കുകളും കമ്മ്യൂണിറ്റി സെന്ററുകളും ക്രിക്കറ്റ് മൈതാനങ്ങളും വികസിപ്പിച്ചെടുത്തു.

ആദ്യമായി കൗണ്ടി-വൈഡ് പെയ്ഡ് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു.

ശിശുസംരക്ഷണ സഹായ പദ്ധതി ആരംഭിച്ചു.

കൗണ്ടി ഗവൺമെന്റ് മീറ്റിംഗുകളെല്ലാം ഫോർട്ട് ബെൻഡിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്തു.

ചെറുകിട ബിസിനസ് ഗ്രാന്റ് പ്രോഗ്രാമും വാടക / യൂട്ടിലിറ്റി  സഹായ പ്രോഗ്രാമും ആരംഭിച്ചു.

യുവാക്കളുടെ ശാക്തീകരണം

യുവാക്കളുടെ കഴിവിന്റെ പരമാവധി പുറത്തുകൊണ്ടുവരാൻ ആവശ്യമായ അവസരങ്ങളും ബന്ധങ്ങളും വിഭവങ്ങളും നൽകാൻ ബദ്ധശ്രദ്ധമായി പ്രവർത്തിച്ചു.

ചെറുപ്പക്കാരുമായും അവരുടെ കുടുംബങ്ങളുമായും സമൂഹവുമായും ശക്തമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ശ്രമവും വിജയംകണ്ടു.

RELATED ARTICLES

STORIES

Most Popular